Tennis

ഇറ്റാലിയന്‍ ഓപ്പണ്‍; പരിക്കിനെ തുടര്‍ന്ന് ആഷ്‌ലി ബാര്‍ട്ടി പിന്‍മാറി

അതിനിടെ കൊക്കോ ഗൗഫ് തന്റെ ആദ്യസെമിയിലേക്ക് മുന്നേറി.

ഇറ്റാലിയന്‍ ഓപ്പണ്‍; പരിക്കിനെ തുടര്‍ന്ന് ആഷ്‌ലി ബാര്‍ട്ടി പിന്‍മാറി
X


റോം: ലോക ഒന്നാം നമ്പര്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി പരിക്കിനെ തുടര്‍ന്ന് ഇറ്റാലിയന്‍ ഓപ്പണില്‍ നിന്ന് പിന്‍മാറി. അമേരിക്കയുടെ കൊക്കൊ ഗഫിനെതിരായ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ 6-4, 2-1 സ്‌കോറിന് മുന്നിട്ട് നില്‍ക്കെയാണ് താരത്തിന്റെ കൈക്ക് പരിക്കേറ്റത്. തുടര്‍ന്ന്് മല്‍സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഫ്രഞ്ച് ഓപ്പണിന് രണ്ടാഴ്ച ശേഷിക്കെയാണ് താരത്തിന് പരിക്ക് പിടികൂടിയത്. എന്നാല്‍ ഫ്രഞ്ച് ഓപ്പണില്‍ കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുമെന്ന് ബാര്‍ട്ടി പറഞ്ഞു. നേരത്തെ ടോപ് സീഡ് സിമോണാ ഹാലപ്പും പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയിരുന്നു. അതിനിടെ കൊക്കോ ഗൗഫ് തന്റെ ആദ്യസെമിയിലേക്ക് മുന്നേറി. സെമിയില്‍ അഞ്ചാം സീഡ് സ്വിറ്റിലോനയോ ഇഗാ സ്വയ്റ്റക്കോ ആയിരിക്കും ഗൗഫിന്റെ എതിരാളി.




Next Story

RELATED STORIES

Share it