ഫ്രഞ്ച് ഓപ്പണ്‍; ജോക്കോവിച്ച്-നദാല്‍ സെമി പോരാട്ടം
വനിതാ സിംഗിള്‍സില്‍ ടോപ് 10 സീഡില്‍ അവശേഷിച്ച നിലവിലെ ചാംപ്യന്‍ ഇഗാ സ്വയാറ്റെക്ക് ക്വാര്‍ട്ടറില്‍ പുറത്തായി.

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് സെമി ലൈനപ്പ് ആയി.രണ്ടാം സെമിയില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ലോക മൂന്നാം നമ്പര്‍ റാഫേല്‍ നദാലിനെ നേരിടും. അര്‍ജന്റീനയുടെ ഡീഗോ ഷ്വര്‍റ്റ്‌സ്മാനെ 6-3, 4-6, 6-4, 6-0 സെറ്റുകള്‍ക്കാണ് നദാല്‍ വീഴ്ത്തിയത്. ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ ബെറെറ്റിനിയെ 6-3, 6-2, 6-7, 7-5 സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. മറ്റൊരു സെമിയില്‍ സിറ്റിസിപാസ് സെവര്‍വിനെ നേരിടും.
വനിതാ സിംഗിള്‍സില്‍ ടോപ് 10 സീഡില്‍ അവശേഷിച്ച നിലവിലെ ചാംപ്യന്‍ ഇഗാ സ്വയാറ്റെക്ക് ക്വാര്‍ട്ടറില്‍ പുറത്തായി. ഗ്രീസിന്റെ മരിയാ സാഖിരിയാണ് താരത്തെ തോല്‍പ്പിച്ചത്. സാഖിരിയുടെ സെമിയിലെ എതിരാളി ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറാ ക്രിജിക്കോവായാണ്. അമേരിക്കയുടെ ടീനേജ് താരം കൊക്കോ ഗഫിനെ തോല്‍പ്പിച്ചാണ് ബാര്‍ബറയുടെ സെമി പ്രവേശനം.
RELATED STORIES
സ്വര്ണ വില 44,000 തൊട്ടു; വിവാഹ വിപണിയില് ആശങ്ക
21 March 2023 5:06 AM GMTസര്ജിക്കല് ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില് ലുലുവിന്റെ ഹൈപ്പര്മാര്ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല് കോളേജില് യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT