യുഎസ് ഓപ്പണ്‍ ചാംപ്യന്‍ എമാ റഡാകാനു കോച്ചുമായി പിരിഞ്ഞു
ഇന്ന് ലോക റാങ്കിങില്‍ 22ാം സ്ഥാനത്ത് നില്‍ക്കുന്നു.

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ അപരാജിത കുതിപ്പ് നടത്തി ചാംപ്യനായ ബ്രിട്ടന്റെ എമാ റഡാകാനു കോച്ചുമായി പിരിഞ്ഞു. കോച്ച് ആന്‍ഡ്ര്യൂ റിച്ചാര്‍ഡ്‌സണുമായി വേര്‍പിരിഞ്ഞുവെന്ന് എമ തന്നെയാണ് അറിയിച്ചത്. പുതിയ നേട്ടങ്ങള്‍ കൈയ്യടക്കാന്‍ പരിചയസമ്പന്നനായ കോച്ചിനെ ആവശ്യമാണെന്ന് താരം വ്യക്തമാക്കി. 150ാം റാങ്കിങില്‍ ഉള്ള സമയത്താണ് താന്‍ യു എസ് ഓപ്പണിന്റെ യോഗ്യതാ റൗണ്ടിലേക്ക് കടന്നുവന്നത്. ഇന്ന് ലോക റാങ്കിങില്‍ 22ാം സ്ഥാനത്ത് നില്‍ക്കുന്നു. ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റുകളില്‍ താരങ്ങളെ പരിശീലിപ്പിച്ച ഒരു കോച്ചിനെയാണ് താന്‍ അന്വേഷിക്കുന്നതും യുഎസ് ഓപ്പണ്‍ ചാംപ്യനാക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ കോച്ചാണ് റിച്ചാര്‍ഡസണ്‍ എന്നും താരം വ്യക്തമാക്കി. ബ്രിട്ടീഷ് താരമായ എമ യോഗ്യത റൗണ്ട് മാത്രം കളിച്ച് തന്റെ 18ാം വയസ്സില്‍ ഒരു സെറ്റ് പോലും കൈവിടാതെയുള്ള പോരാട്ടങ്ങള്‍ക്ക് ശേഷമാണ് യുഎസ് ഓപ്പണ്‍ കിരീടം നേടിയത്.
RELATED STORIES
ശ്രീനഗറില് ലുലുവിന്റെ ഹൈപ്പര്മാര്ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല് കോളേജില് യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല് കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല് കോളജിലെ പീഡനം; അറ്റന്ഡര് അറസ്റ്റില്
20 March 2023 8:38 AM GMTദേവികുളം എംഎല്എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT