ആസ്‌ത്രേലിയന്‍ ഓപ്പണ്‍; ഷറപ്പോവ പുറത്ത്

ആസ്‌ത്രേലിയന്‍ ഓപ്പണ്‍; ഷറപ്പോവ പുറത്ത്
സിഡ്‌നി: മുന്‍ ചാംപ്യന്‍ റഷ്യയുടെ മരിയാ ഷറപ്പോവ ആസ്‌ത്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായി. ഓസിസിന്റെ ആഷ്‌ലിഗ് ബാര്‍റ്റിയാണ് ഷറപ്പോവയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 4-6, 6-1, 6-4. ആദ്യ സെറ്റ് മുന്‍ ലോക ഒന്നാം നമ്പറായിരുന്ന ഷറപ്പോവ നേടിയെങ്കിലും മികച്ച തിരിച്ചുവരവ് നടത്തി ആഷ്‌ലിഗ് അടുത്ത രണ്ട് സെറ്റുകള്‍ നേടി ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയായിരുന്നു. ആഷ്‌ലിഗ് ഇവിടെ 15ാം സീഡാണ്. എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ കവിറ്റോവയാണ് ആഷ്‌ലിഗിന്റെ അടുത്ത എതിരാളി. അമാന്താ അനിസിമോവയെ തോല്‍പ്പിച്ചാണ് കവിറ്റോവ പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്.
RELATED STORIES

Share it
Top