Tennis

വീണ്ടും അട്ടിമറി; ആസ്‌ത്രേലിയന്‍ ഓപ്പണില്‍ നിന്ന് സെറീനയും പുറത്ത്

വീണ്ടും അട്ടിമറി; ആസ്‌ത്രേലിയന്‍ ഓപ്പണില്‍  നിന്ന് സെറീനയും പുറത്ത്
X

മെല്‍ബണ്‍ പാര്‍ക്ക്: ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് അമേരിക്കയുടെ സെറീനാ വില്യംസ് പുറത്തായി. 16ാം സീഡ് സെറീനയെ മുന്‍ ലോക ഒന്നാംനമ്പര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിനാ പ്ലിസ്‌കോവയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 4-6, 7-5. തന്റെ 24 ഗ്രാന്‍സ്ലാം കിരീടം എന്ന ലക്ഷ്യത്തെയാണ് കരോലിന തകര്‍ത്തത്. സെമിയില്‍ കരോലിന നാലാം സീഡ് ജപ്പാന്റെ നയോമി ഒസ്‌ക്കായെ നേരിടും. വ്യാഴ്ചയാണ് മല്‍സരം. മറ്റൊരു സെമിയില്‍ പെട്രാ കവിറ്റോവ അമേരിക്കയുടെ ഡാനിയേലേ കോളിന്‍സിനെ നേരിടും.

Next Story

RELATED STORIES

Share it