Tennis

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഗൗഫ് -വീനസ് പോരാട്ടം

മറ്റൊരു മല്‍സരത്തില്‍ ബ്രിട്ടന്റെ ജോണാ കൊന്‍താ ടുണീഷ്യയുടെ ഓണ്‍സ് ജാബേയുറിനെ നേരിടും. 2016 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലെ സെമി ഫൈനലിസ്റ്റാണ് ജോണാ.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഗൗഫ് -വീനസ് പോരാട്ടം
X

മെല്‍ബണ്‍: ഈ മാസം 20ന് തുടങ്ങാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ വിഭാഗത്തില്‍ കോക്കോ ഗൗഫ്-വീനസ് വില്ല്യംസ് പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫസ്റ്റ് റൗണ്ട് പോരാട്ടത്തിലാണ് അമേരിക്കന്‍ താരങ്ങള്‍ വീണ്ടും ഏറ്റുമുട്ടുന്നത്.

15 കാരിയായ ഗൗഫ് ജൂലായില്‍ വിംബിള്‍ഡണില്‍ 39 കാരിയായ വീനസിനെ തോല്‍പ്പിച്ചിരുന്നു. ഇരുവരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുന്നത് 20നാണ്. മറ്റൊരു മല്‍സരത്തില്‍ ബ്രിട്ടന്റെ ജോണാ കൊന്‍താ ടുണീഷ്യയുടെ ഓണ്‍സ് ജാബേയുറിനെ നേരിടും. 2016 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലെ സെമി ഫൈനലിസ്റ്റാണ് ജോണാ.
Next Story

RELATED STORIES

Share it