Tennis

എടിപി ടൂര്‍ ഫൈനല്‍സ് ടെന്നിസ് ദ്യോക്കോവിച്ചിനും സ്വരേവിനും ജയം

എടിപി ടൂര്‍ ഫൈനല്‍സ് ടെന്നിസ്  ദ്യോക്കോവിച്ചിനും  സ്വരേവിനും ജയം
X

ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനും ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനും വിജയം. അമേരിക്കയുടെ ജോണ്‍ ഇസ്‌നറെ 6-4, 6-3 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ച് തോല്‍പ്പിച്ചത്. രണ്ടാം റൗണ്ടില്‍ സ്വരേവ് ആണ് ദ്യോക്കോവിച്ചിന്റെ എതിരാളി. സ്വെരേവ് 7-6 (7-5), 7-6(7-1) എന്ന സ്‌കോറിന് ക്രൊയേഷ്യയുടെ മരിയന്‍ സിലിച്ചിനെ തോല്‍പ്പിച്ചു.ആദ്യ സെറ്റില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ദ്യോക്കോവിച്ചിന്റേത്.

സ്വന്തം സര്‍വില്‍ ആകെ നാലു പോയന്റുകള്‍ മാത്രമാണ് ദ്യോക്കോവിച്ചിന് നഷ്ടമായത്. സെര്‍വുകളില്‍ കാട്ടിയ നിയന്ത്രണം തന്നെയാണ് താരത്തിന്റെ ജയം എളുപ്പമാക്കിയതും. രണ്ടാം സെറ്റിലും എതിരാളിക്കുമേല്‍ മേധാവിത്വം കാട്ടാന്‍ സെര്‍ബിയന്‍ താരത്തിന് കഴിഞ്ഞു.അലക്‌സാണ്ടര്‍ സ്വരേവും മരിയന്‍ സിലിച്ചും തമ്മില്‍ നടന്ന മത്സരത്തില്‍ ഇരു സെറ്റുകളും ടൈബ്രേക്കറിലാണ് അവസാനിച്ചത്.




Next Story

RELATED STORIES

Share it