Tennis

2020ല്‍ കരിയറിനോട് വിട പറയും; വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് താരം ലിയാണ്ടര്‍ പേസ്

ക്രിസ്മസ് ആശംസകളറിയിച്ചുള്ള ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2020ല്‍ കരിയറിനോട് വിട പറയും; വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് താരം ലിയാണ്ടര്‍ പേസ്
X

മുംബൈ: ഇന്ത്യന്‍ ടെന്നീസ് ഇതിഹാസവും ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2020ല്‍ കരിയറിനോട് വിട പറയുമെന്ന് പേസ് പ്രഖ്യാപിച്ചു.

ക്രിസ്മസ് ആശംസകളറിയിച്ചുള്ള ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 29 വര്‍ഷം നീണ്ട കരിയറിനാണ് 46 കാരനായ പേസ് വിരാമമിടുന്നത്.'2020ല്‍ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളൂ. ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം 2020 ആഘോഷിക്കും'. വണ്‍ ലാസ്റ്റ് റോര്‍ എന്ന ടാഗില്‍ ഇക്കാലമത്രയുമുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. എപ്പോഴും കൂടെ നിന്ന് പ്രചോദനവും പിന്തുണയും നല്‍കിയ മാതാപിതാക്കള്‍, സഹോദരിമാര്‍, മകള്‍ അയാന എന്നിവര്‍ക്കും പേസ് നന്ദി അറിയിച്ചു.

1973ല്‍ പശ്ചിമ ബംഗാളിലാണ് പേസ് ജനിച്ചത്. മുംബൈയിലാണ് നിലവില്‍ താമസം. എട്ട് തവണ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാമും 10 തവണ മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവും ചൂടിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജ്ജുന, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ മുന്‍ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ് 43 വിജയങ്ങളുമായി ഏറ്റവും കൂടുതല്‍ ഡേവിസ് കപ്പ് വിജയങ്ങള്‍ സ്വന്തമാക്കുന്ന റെക്കോര്‍ഡ് ജേതാവും കൂടിയാണ്.




Next Story

RELATED STORIES

Share it