Special

എംബാപ്പെയ്ക്ക് മടുത്തു; പിഎസ്ജി വിട്ടേക്കും; വില 300മില്ല്യണ്‍ യൂറോ

ചാംപ്യന്‍സ് ലീഗ് സ്വപ്‌നത്തിന് മൂന്ന് സൂപ്പര്‍ താരങ്ങളും ആവശ്യമാണെന്നാണ് പിഎസ്ജി കരുതുന്നു.

എംബാപ്പെയ്ക്ക് മടുത്തു; പിഎസ്ജി വിട്ടേക്കും; വില 300മില്ല്യണ്‍ യൂറോ
X



അഞ്ച് മാസം മുമ്പ് ലോക റെക്കോഡ് തുകയ്ക്കാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ കരാര്‍ പിഎസ്ജി പുതുക്കിയത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടനുസരിച്ച് എംബാപ്പെ ക്ലബ്ബ് വിടാനൊരുങ്ങുകയാണ്.താരം പിഎസ്ജിയില്‍ അസംതൃപ്തനായതിനാല്‍ ജനുവരിയോടെ ക്ലബ്ബ് വിടുമെന്നാണ് നിരവധി സ്‌പോര്‍ട്‌സ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പിഎസ്ജി ഇതുമായി ബന്ധപ്പെട്ട് യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. ഖത്തര്‍ ഭീമന്‍മാര്‍ക്ക് എംബാപ്പെയെ നിലനിര്‍ത്താന്‍ തന്നെയാണ് താല്‍പ്പര്യം. എന്നാല്‍ തന്റെ ഇഷ്ട ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനാണ് എംബാപ്പെയ്ക്ക് താല്‍പ്പര്യം.


എന്നാല്‍ നിലവിലെ മാര്‍ക്കറ്റ് വിലയനുസരിച്ച് എംബാപ്പെയെ വാങ്ങുന്നവര്‍ പിഎസ്ജിക്ക് 300 മില്ല്യണ്‍ യൂറോയാണ് നല്‍കേണ്ടത്. എംബാപ്പെ ക്ലബ്ബ് വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ വരും ദിവസങ്ങളില്‍ താരത്തെ സ്വന്തമാക്കാന്‍ ഭീമന്‍ ക്ലബ്ബുകള്‍ മുന്നോട്ട് വരുമെന്നുറപ്പ്. നിലവില്‍ റയല്‍ ആണ് താരത്തിനായി മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ റയലിന് മുട്ടന്‍ പണികൊടുക്കാന്‍ ചിരവൈരികളായ ബാഴ്‌സ അണിയറയില്‍ ചരടുവലികള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.ബാഴ്‌സ എംബാപ്പെയ്ക്കായി ഓഫര്‍ വയ്ക്കുമെന്നും സ്പാനിഷ് മാധ്യമങ്ങള്‍ ചൂണ്ടികാണിക്കുന്നു. മറ്റൊരു ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. മികച്ച സ്‌ട്രൈക്കറായ എംബാപ്പെയെ ടീമിലെത്തിക്കാന്‍ എറിക് ടെന്‍ ഹാഗും ആഗ്രഹം അറിയിച്ചിട്ടുണ്ട്.



പിഎസ്ജിയില്‍ കരാര്‍ പുതുക്കിയപ്പോള്‍ എംബാപ്പെയ്ക്ക് കൂടുതല്‍ അധികാരം നല്‍കിയിരുന്നു. പുതിയ താരങ്ങളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും അന്തിമ ഇലവന്‍ തിരഞ്ഞെടുക്കുന്നതിലും താരത്തിന് പ്രത്യേക അധികാരം നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ താരത്തിന് ആ പ്രത്യേക പദവി ലഭിക്കുന്നില്ലെന്നാണ് പരാതി. കൂടാതെ ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലുള്ള നെയ്മറുമായുള്ള പടലപ്പിണക്കം. നെയ്മറെ പിഎസ്ജിയില്‍ നിന്ന് ഒഴിവാക്കാന്‍ എംബാപ്പെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ ശത്രുക്കളായത്. പിഎസ്ജിയുടെ ടീം ഘടനയ്ക്ക് ബ്രസീലിയന്‍ താരം ആവശ്യമില്ലെന്നാണ് എംബാപ്പെയുടെ പക്ഷം. എന്നാല്‍ ക്ലാസ്സിക്ക് ഫോമിലുള്ള നെയ്മറെ ഒഴിവാക്കാന്‍ പിഎസ്ജിക്ക് നിലവില്‍ താല്‍പ്പര്യമില്ല. ഇത് എംബാപ്പെയ്ക്കുള്ള തിരിച്ചടിയാണ്.


മറ്റൊരു സൂപ്പര്‍ താരമായ ലയണല്‍ മെസ്സിയുമായും എംബാപ്പെ ഉടക്കിലാണ്. ഗ്രൗണ്ടില്‍ തന്നെ എംബാപ്പെ മെസ്സിയോട് കാണിക്കുന്ന താല്‍പ്പര്യക്കുറവ് ലോക ഫുട്‌ബോള്‍ പ്രേമികളും കണ്ടതാണ്. മെസ്സിയെ പോലെ ആരാധ്യനും ബഹുമാനിതനുമായ താരത്തോട് എംബാപ്പെ കാണിക്കുന്ന മോശം പെരുമാറ്റവും ഇതിനോടകം ചര്‍ച്ചയായിരുന്നു. നെയ്മര്‍-മെസ്സി കൂട്ടുകെട്ടാണ് എംബാപ്പെയ്ക്ക് ഏറ്റവും വലിയ തലവേദന. ഇരുവരുടെയും ടീം വര്‍ക്കിലും താരം അസൂയാലു ആണെന്നാണ് റിപ്പോര്‍ട്ട്. പിഎസ്ജി ക്യാംപിലെ അസ്വാരസ്യങ്ങളാണ് താരത്തെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിക്കുന്നത്.


ചാംപ്യന്‍സ് ലീഗ് എന്ന കിട്ടാക്കനിയ്ക്ക് വേണ്ടിയാണ് എംബാപ്പെ, നെയ്മര്‍, മെസ്സി തുടങ്ങിയ താരനിരയെ ഖത്തര്‍ പ്രമുഖര്‍ ടീമിലെത്തിച്ചത്. എന്നാല്‍ ഓരോ വര്‍ഷവും ആ സ്വപ്‌നം അന്യനിന്നുപോവുന്ന കാഴ്ചയാണ് കാണുന്നത്. ചാംപ്യന്‍സ് ലീഗ് സ്വപ്‌നത്തിന് മൂന്ന് സൂപ്പര്‍ താരങ്ങളും ആവശ്യമാണെന്നാണ് പിഎസ്ജി കരുതുന്നു.

താരങ്ങള്‍ തമ്മില്‍ മികച്ച ബന്ധമാണുള്ളതെന്നും ബാക്കിയുള്ളവ കെട്ടുകഥകളാണെന്നും പിഎസ്ജി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ പറയുന്നു. എംബാപ്പെയെ നിലനിര്‍ത്താന്‍ നെയ്മറെ ജനുവരിയില്‍ വിട്ടുകൊടുക്കാമെന്ന ചര്‍ച്ചയിലാണ് ഫ്രഞ്ച് ക്ലബ്ബ്.



എന്നാല്‍ ഇത്തവണ റയലിലേക്ക് എംബാപ്പെ വരുമെന്ന് ക്ലബ്ബ് ഉറപ്പിച്ചതായിരുന്നു. അതിനിടെയാണ് താരം ഏവരെയും ഞെട്ടിച്ച് പിഎസ്ജിയില്‍ തുടര്‍ന്നത്. എംബാപ്പെയെ നിലനിര്‍ത്താനായി ഫ്രഞ്ച് പ്രസിഡന്റും ഇടപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ താന്‍ പ്രതികരിക്കുന്നില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ആന്‍സിലോട്ടി പറഞ്ഞു.




Next Story

RELATED STORIES

Share it