Special

ആറ് വര്‍ഷം തുടര്‍ച്ചയായി 227 മല്‍സരങ്ങള്‍; അത്ഭുതമായി ഇനാകി വില്ല്യംസ്

ഇതിനോടകം 50 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചു

ആറ് വര്‍ഷം തുടര്‍ച്ചയായി 227 മല്‍സരങ്ങള്‍; അത്ഭുതമായി ഇനാകി വില്ല്യംസ്
X


സ്പാനിഷ് ലീഗിലെ അത്‌ലറ്റിക്കോ ബില്‍ബാവോഅത്‌ലറ്റിക്കോ ബില്‍ബാവോ ക്ലബ്ബ് ലോക ഫുട്‌ബോളില്‍ തന്നെ വ്യത്യസ്ത പുലര്‍ത്തുന്ന ക്ലബ്ബാണ്. സ്‌പെയിനിലെ സ്വതന്ത്ര രാജ്യമായ ബോസ്‌കിന്റെ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് അവര്‍ തിളങ്ങുന്നത്. ലീഗില്‍ എട്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയുടെ വില്ല്യംസ് സഹോദരന്‍മാര്‍ പ്രകടനം കൊണ്ട് ഏറെ പ്രശ്‌സതി നേടിയവരാണ്. മൂത്ത സഹോദരന്‍ ഇനാകി വില്ല്യംസ് കഴിഞ്ഞ ദിവസം സെല്‍റ്റാ വിഗോയ്‌ക്കെതിരേ കളിച്ചത് തന്റെ 227ാമത്തെ മല്‍സരമാണ്. സ്പാനിഷ് ലീഗില്‍ ആറ് വര്‍ഷം തുടര്‍ച്ചയായി അത്‌ലറ്റിക്കോയ്ക്ക് ഇറങ്ങിയ താരമെന്ന അപൂര്‍വ്വ റെക്കോഡാണ് ഇനാകി നേടിയത്. ആറ് വര്‍ഷത്തിനിടയില്‍ ഒരു മല്‍സരവും താരത്തിന് നഷ്ടമായിട്ടില്ല. ചുവപ്പ് കാര്‍ഡോ പരിക്കോ മറ്റ് സസ്‌പെന്‍ഷനുകളോ ഈ 27കാരനെ തേടി വന്നിട്ടില്ല. ഇതിനോടകം 50 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചു.കളിക്കളത്തിലെ അച്ചടക്കം, ശാരീരിക മികവ്, വേഗത എന്നിവയെല്ലാം ഇനാകിയുടെ കരുത്താണ്.ആഫ്രിക്കന്‍ അഭയാര്‍ത്ഥി ആയാണ് ഇനാകി കുടുംബത്തോടൊപ്പം ബോസ്‌കില്‍ എത്തുന്നത്. 2014ല്‍ താരം അത്‌ലറ്റിക്കോ സീനിയര്‍ ടീമില്‍ ഇടം നേടി. 2016 മുതലുള്ള അത്‌ലറ്റിക്കോയുടെ ഒരു മല്‍സരവും ഈ താരത്തിന് നഷ്ടമായിട്ടില്ല. തുടര്‍ച്ചയായി കൂടുതല്‍ മല്‍സരം കളിച്ച റെക്കോഡ് മുമ്പ് റയല്‍ സോസിഡാഡ് താരം ജുവാന്‍ ലാരങ്കയുടെ പേരിലായിരുന്നു(202).






Next Story

RELATED STORIES

Share it