Special

ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും തഴയപ്പെട്ട വന്‍മരങ്ങള്‍

ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും തഴയപ്പെട്ട വന്‍മരങ്ങള്‍
X

ഖത്തറില്‍ പന്തുരുളാന്‍ ഇനി അഞ്ച് ദിവസം മാത്രമാണ് ബാക്കിയുള്ളത്. 32 ടീമുകളും അവരുവരുടെ 26 അംഗ സ്‌ക്വാഡുകള്‍ ഇതിനോടകം പുറത്ത് വിട്ടിരുന്നു. ടീമില്‍ ഇടം നേടുമെന്ന് ഉറപ്പിച്ച നിരവധി താരങ്ങളാണ് ദേശീയ ടീമുകളില്‍ നിന്ന് തഴയപ്പെട്ടത്. ക്ലബ്ബ് ഫുട്‌ബോളിലെ നമ്പര്‍ വണ്‍ താരങ്ങളാണ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടത്. നിര്‍ഭാഗ്യവാന്‍മാരായ ആ താരങ്ങളെ നോക്കാം.


1. എ എസ് റോമയുടെ ടാമി എബ്രഹാം: ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ കഴിഞ്ഞ സീസണില്‍ 27 ഗോളുകളാണ് ക്ലബ്ബിനായി നേടിയത്. ഈ സീസണിലും താരം തിളങ്ങിയിരുന്നു. എന്നാല്‍ ന്യൂകാസില്‍ യുനൈറ്റഡിന്റെ കാലും വില്‍സണ്‍ന്റെ അപരാ ഫോം ടാമിക്ക് തിരിച്ചടി ആയി. ടാമിക്ക് പകരം വില്‍സണ്‍ ഇംഗ്ലണ്ട് സ്‌ക്വാഡില്‍ കയറുകയായിരുന്നു.

2. ലിവര്‍പൂളിന്റെ തിയാഗോ അല്‍കാന്‍ട്രാ: സ്പാനിഷ് മിഡ്ഫീല്‍ഡര്‍ക്ക് തിരിച്ചടിയായത് ബാഴ്‌സ താരം സെര്‍ജിയോ ബുസ്‌കറ്റിന്റെ ഫോമാണ്. തിയാഗോയ്ക്ക് പകരം ബുസ്‌കറ്റ് സ്‌പെയിന്‍ സ്‌ക്വാഡില്‍ ഇടം പിടിക്കുകയായിരുന്നു. ലിവര്‍പൂളിനായി ഭേദപ്പെട്ട പ്രകടനമുള്ള തിയാഗോ 2021മുതല്‍ സ്പാനിഷ് ടീമില്‍ ഇടം നേടിയിട്ടില്ല.


3. യുനൈറ്റഡിന്റെ ഡേവിഡ് ഡി ഗിയ: സ്‌പെയിന്‍ കോച്ച് ലൂയിസ് എന്റിറിക്വ സക്വാഡിലേക്ക് മൂന്ന് ഗോള്‍ കീപ്പര്‍മാരെ തിരഞ്ഞെടുത്തപ്പോള്‍ ഡി ഗിയ പുറത്താവുകയായിരുന്നു.യുനൈറ്റഡിനൊപ്പമുള്ള ക്ലീന്‍ ഷീറ്റുകള്‍ താരത്തിന് തിരിച്ചടിയാവുകയായിരുന്നു.


4. റയാന്‍ ഗ്രാവെന്‍ബെര്‍ച്ച്: നെതര്‍ലന്റസ് താരത്തിന് വിനയായത് ഈ സീസണില്‍ ബയേണിന്റെ സ്‌ക്വാഡില്‍ ഇടം ലഭിക്കാത്തതാണ്. അയാകസില്‍ നിന്നും ഈ സീസണിലാണ് ഹോളണ്ട് താരം റയാന്‍ ബയേണിലെത്തിയത്. മികച്ച താരമായിട്ടും ഒരു മല്‍സരം പോലും കളിക്കാത്തതിനാല്‍ കോച്ച് ലൂയിസ് വാന്‍ ഗല്‍ താരത്തെ പുറത്തിരുത്തുകയായിരുന്നു.


5,റോബര്‍ട്ടോ ഫിര്‍മിനോ: ബ്രസീലിന്റെ ലിവര്‍പൂള്‍ താരത്തിന്റെ സ്‌ക്വാഡില്‍ നിന്നുള്ള പുറത്താവല്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. താരസമ്പന്നമായ ടീറ്റെയുടെ സ്‌ക്വാഡില്‍ നിന്ന് ആരെ പുറത്താക്കുമെന്നത് വലിയ ചോദ്യചിഹ്നമായിരുന്നു. ഒടുവില്‍ ലിവര്‍പൂള്‍ താരത്തിന് തനത് ഫോമിലെന്ന് ചൂണ്ടികാട്ടി പുറത്തിരുത്തുകയായിരുന്നു.

6. മാറ്റ്‌സ് ഹമ്മെല്‍സ്: ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ താരം ഈ സീസണില്‍ മികച്ച ഫോമിലായിരുന്നു. ജര്‍മ്മന്‍ സ്‌ക്വാഡില്‍ നിന്നും പുറത്തായത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിരാശയാണെന്ന് ഹമ്മല്‍സ് പറയുന്നു.

7.ഗബ്രിയേല്‍ മഗലേയ്‌സ്: ആഴ്‌സണലിനായി താരം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ടീറ്റെയുടെ ലിസ്റ്റില്‍ സ്ഥാനം പിടിക്കാനുള്ള പ്രകടനം ബ്രസീലിയന്‍ താരം നടത്തിയിരുന്നില്ല.

8. ഫെര്‍ലാന്റ് മെന്‍ഡി: ഖത്തറിലേക്കുള്ള ഫ്രാന്‍സിന്റെ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ച താരമായിരുന്നു റയലിന്റെ മെന്‍ഡി. ഇക്കഴിഞ്ഞ നേഷന്‍സ് ലീഗിലും ഫ്രഞ്ച് സ്‌ക്വാഡിലെ നിറസാന്നിധ്യമായിരുന്നു. റയലിന്റെ ഫസ്റ്റ് ചോയിസ് ലെഫ്റ്റ്ബാക്കാണ് താരം. എന്നാല്‍ ദേഷാംസ് താരത്തെ ഒഴിവാക്കിയത് ആരാധകരെ ഞെട്ടിച്ചിരുന്നു.

9. സെര്‍ജിയോ റാമോസ്: സ്‌പെയിനിന്റെ കരുത്തനായ താരത്തെ കോച്ച് ലൂയിസ് എന്ററിക്വെ ഇത്തവണ പുറത്തിരുത്തിയത് പിന്നില്‍ റാമോസിന്റെ ക്ലബ്ബ് തലത്തിലെ അസാന്നിധ്യം തന്നെയാണ്. റയലിന്റെ എക്കാലത്തെയും മികച്ച താരത്തിന് ഇത്തവണ പിഎസ്ജിയുടെ അധിക മല്‍സരങ്ങളിലും ഇടം നേടാനായില്ല. അടുത്തിടെ നടന്ന മല്‍സരങ്ങളില്‍ റാമോസ് തിരിച്ചുവരവ് നടത്തിയെങ്കിലും കരുത്തുറ്റ യുവനിരയ്ക്ക് മുന്നില്‍ റാമോസിന് വഴിമാറേണ്ടി വരികയായിരുന്നു.


10. ജാഡന്‍ സാഞ്ചോ: യുനൈറ്റഡിനായി ഈ സീസണിന്റെ തുടക്കത്തില്‍ മികച്ച ഫോം പുറത്തെടുത്ത സാഞ്ചോയ്ക്ക് ആ ഫോം തുടരാനായില്ല. തനിക്ക് പകരം ടീമിലെത്തിയത് ജൂഡ് ബെല്ലിങ്ഹാമായിരുന്നു.നിര്‍ണ്ണായക മല്‍സരങ്ങളില്‍ യുനൈറ്റഡിന്റെ വിജയശില്‍പ്പിയാവുന്ന ജൂഡോ യൂറോയില്‍ പെനാല്‍റ്റി പാഴാക്കി ടീമിന്റെ വില്ലനുമായിരുന്നു.




Next Story

RELATED STORIES

Share it