Big stories

ഒളിംപിക്‌സ്; വെള്ളി ഉറപ്പ്; ഗുസ്തിയില്‍ രവി കുമാര്‍ ഫൈനലില്‍

മറ്റൊരു പ്രതീക്ഷയായ ദീപക് പൂനിയ സെമിയില്‍ തോറ്റു.

ഒളിംപിക്‌സ്; വെള്ളി ഉറപ്പ്; ഗുസ്തിയില്‍ രവി കുമാര്‍ ഫൈനലില്‍
X


ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ നാലാം മെഡല്‍ ഉറപ്പിച്ച് രവി കുമാര്‍ ദഹിയ്യ. ഗുസ്തിയില്‍ പുരുഷന്‍മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് താരം വെള്ളി ഉറപ്പിച്ചത്. സെമിയില്‍ കസാഖിസ്ഥാന്റെ നൂറിസലാം സനായേവിനെ 7-9ന് തകര്‍ത്താണ് ജയം. വന്‍ ലീഡ് നേടിയ ശേഷമാണ് സനായേവ് തോല്‍വി നേരിട്ടത്. മറ്റൊരു പ്രതീക്ഷയായ ദീപക് പൂനിയ സെമിയില്‍ തോറ്റു. അമേരിക്കയുടെ ഡേവിഡ് മോറീസിനോടാണ് തോല്‍വി.സ്‌കോര്‍ 10-0. എന്നാല്‍ താരം വെങ്കലത്തിനായി ഏറ്റുമുട്ടും.

വെള്ളി ഉറപ്പാക്കിയതോടെ ഗുസ്തിയില്‍ ഒളിംപിക്‌സ് മെഡല്‍ കുറിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രവി. കെ ഡി ജാദവ്, സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, സാക്ഷി മാലിക് എന്നിവരാണ് ഇതിന് മുമ്പ് മെഡല്‍ നേടിയവര്‍.




Next Story

RELATED STORIES

Share it