ലോക ഗുസ്തി ചാംപ്യന്‍ഷിപ്പ്; അന്‍ഷു മാലിക്കിന് വെള്ളി
4-1നാണ് അമേരിക്കന്‍ താരത്തിന്റെ ജയം.
BY FAR7 Oct 2021 6:53 PM GMT

X
FAR7 Oct 2021 6:53 PM GMT
ഓസ്ലോ: ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി അന്‍ഷു മാലിക്ക്. ഓസ്ലോയില്‍ നടന്ന മല്‍സരത്തില്‍ അമേരിക്കയുടെ ഹെലന്‍ മറൗലിസ് അന്‍ഷുവിനെ പരാജയപ്പെടുത്തിയതോടെ താരത്തിന് സ്വര്‍ണ്ണം നഷ്ടമാവുകയായിരുന്നു. രണ്ടാം സ്ഥാനത്തോടെ അന്‍ഷു വെള്ളി കരസ്ഥമാക്കി. 4-1നാണ് അമേരിക്കന്‍ താരത്തിന്റെ ജയം. മല്‍സരത്തിനിടെ അന്‍ഷുവിന് കൈക്ക് പരിക്കേറ്റിരുന്നു. നിരവധി തവണ താരം വൈദ്യ സഹായം തേടിയിരുന്നു. മികച്ച ഫോമിലുള്ള അന്‍ഷു സ്വര്‍ണ്ണം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പരിക്ക് വില്ലനാവുകയായിരുന്നു. ഗീതാ ഫൊഗാട്ട്, ബബിത ഫൊഗാട്ട്, വിനേഷ് ഫൊഗാട്ട്, പൂജ ഡണ്ട എന്നിവര്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്ന ചാംപ്യന്‍ഷിപ്പുകളില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ കരസ്ഥമാക്കിയിരുന്നു.
Next Story
RELATED STORIES
'എത്തിക്സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചു'; പാര്ലിമെന്റ്...
8 Dec 2023 11:26 AM GMTതൃണമൂല് എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTകര്ണാടക സര്ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTനടന് ജൂനിയര് മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകശ്മീര് വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള് കേരള സര്ക്കാര്...
6 Dec 2023 6:12 AM GMTഹോസ്റ്റല് വാര്ഡന്റെ പീഡനമെന്നാരോപണം; കെട്ടിടത്തിന് മുകളില് നിന്ന്...
6 Dec 2023 5:54 AM GMT