ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റിനെതിരേ ലൈംഗികാരോപണവുമായി വനിതാ താരങ്ങള്‍
2011മുതല്‍ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ ശര്‍മ്മ.

ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശര്‍മ്മയ്‌ക്കെതിരേ ലൈംഗികാരോപണവുമായി ഇന്ത്യയിലെ വനിതാ ഗുസ്തി താരങ്ങള്‍. ഒളിംപിക് വെങ്കലമെഡല്‍ ജേതാവ് വിനേഷ് ഫൊഗാട്ടാണ് ആരോപണവുമായി രംഗത്തെത്തിയത്. ഫൊഗാട്ടിനെ പിന്തുണച്ച് സംഗീതാ ഫൊഗാട്ട്, സോനം മാലിക്ക്, അന്‍ഷു മാലിഖ്, ബജരംഗ് പൂനിയ എന്നിവരും രംഗത്തെത്തി. താനടക്കമുള്ള നിരവധി താരങ്ങളാണ് പ്രസിഡന്റിന്റെ ലൈംഗിക ചൂഷണത്തിന് എതിരായിട്ടുള്ളതെന്ന് താരം പറഞ്ഞു. പ്രസിഡന്റിനെതിരേ താരങ്ങള്‍ ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തി. ഗുസ്തി ദേശീയ ക്യാംപില്‍ വച്ച് കോച്ചും പ്രസിഡന്റും നിരവധി വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് വിനേഷ് ഫൊഗാട്ട് വ്യക്തമാക്കി. നിരവധി ജൂനിയര്‍ വനിതാ താരങ്ങള്‍ തന്നോട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരം പുറത്ത് വിടുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും താന്‍ ഇനി ജീവനോടെ ഉണ്ടാവുമെന്ന കാര്യം സംശയത്തിലാണെന്നും ഫൊഗാട്ട് അറിയിച്ചു. 2011മുതല്‍ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ ശര്‍മ്മ.

RELATED STORIES
ദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; ...
30 March 2023 11:08 AM GMT