Others

ഒളിംപിക്‌സ്; രണ്ട് ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കും കൊവിഡ്

നേരത്തെ രണ്ട് അത്‌ലറ്റുകള്‍ക്ക് രോഗം കണ്ടെത്തിയിരുന്നു.

ഒളിംപിക്‌സ്; രണ്ട് ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കും കൊവിഡ്
X


ടോക്കിയോ: ഒളിംപിക്‌സ് ആരംഭിക്കാന്‍ അഞ്ച് ദിവസം ബാക്കി നില്‍ക്കെ ടോക്കിയോവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും പുതിയതായി ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീമിലെ രണ്ട് താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് വാര്‍ത്ത പുറത്ത് വിട്ടത്. നേരത്തെ രണ്ട് അത്‌ലറ്റുകള്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. മീഡിയ,ഒഫീഷ്യല്‍സ്,താരങ്ങള്‍ എന്നിവരടക്കം 10 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയിരിക്കുന്നത്.




Next Story

RELATED STORIES

Share it