Others

ടിവിഎസ് റേസിങ് വനിതാ റൈഡര്‍മാരെ ക്ഷണിക്കുന്നു

മാര്‍ച്ച് 20ന് ബംഗളൂരുവിലായിരിക്കും സെലക്ഷന്‍ റൗണ്ട് നടക്കുക. ടിവിഎസ് റേസിങിലെ ദേശീയ ചാമ്പ്യന്‍മാരുടെ നേതൃത്വത്തില്‍ മുഴുവന്‍ ദിവസ പരിശീലനം റൈഡര്‍മാര്‍ക്ക് ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ടിവിഎസ് റേസിങ് വനിതാ റൈഡര്‍മാരെ ക്ഷണിക്കുന്നു
X

കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ റേസിങ് ടീമായ ടിവിഎസ് റേസിങ്, വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കുമുള്ള ടിവിഎസ് വണ്‍മേക്ക് ചാമ്പ്യന്‍ഷിപ്പിന്റെ (ടിവിഎസ് വണ്‍മേക്ക് ചാമ്പ്യന്‍ഷിപ്പ് ഫോര്‍ വുമണ്‍ ആന്‍ഡ് റൂക്കി) 2022 എഡിഷനില്‍ പങ്കെടുക്കാന്‍ വനിത റൈഡര്‍മാരെ ക്ഷണിക്കുന്നു. മാര്‍ച്ച് 20ന് ബംഗളൂരുവിലായിരിക്കും സെലക്ഷന്‍ റൗണ്ട് നടക്കുക. ടിവിഎസ് റേസിങിലെ ദേശീയ ചാമ്പ്യന്‍മാരുടെ നേതൃത്വത്തില്‍ മുഴുവന്‍ ദിവസ പരിശീലനം റൈഡര്‍മാര്‍ക്ക് ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

വനിതാ വിഭാഗത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന റൈഡര്‍മാര്‍ റേസ്‌സ്‌പെക്ക് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വിയിലും, റൂക്കി വിഭാഗത്തിലുള്ളവര്‍ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 200ലും തങ്ങളുടെ കഴിവ് തെളിയിക്കണം. 11നും 18നും ഇടയില്‍ പ്രായമുള്ള യുവ റൈഡര്‍മാരെ പരിപോഷിപ്പിക്കുന്നതിനാണ് റൂക്കി വിഭാഗം. മികച്ച ലാപ് ടൈമിങ്, ഫിസിക്കല്‍ ഫിറ്റ്‌നസ്, റേസിങ് കഴിവുകള്‍ എന്നിവ അടിസ്ഥാനമാക്കി ഓരോ നഗരത്തില്‍ നിന്നും ഓരോ വിഭാഗത്തിലും മികച്ച 20 റൈഡര്‍മാരെ വീതം തിരഞ്ഞെടുക്കും. 2022 മെയ് മാസത്തില്‍ ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ (എംഎംആര്‍ടി) അവസാന റൗണ്ട് സെലക്ഷന്‍ നടക്കും.

വെമന റോഡിലെ അരുവാനി ഗ്രിഡിലാണ് ബെംഗളൂരു സെലക്ഷന്‍ റൗണ്ട്. ഇതില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് +919632253833 എന്ന നമ്പറില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാമെന്നും ്അധികൃതര്‍ പറഞ്ഞു.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2022 ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാംപ്യന്‍ഷിപ്പിന് ആരംഭിക്കുന്നതിന് മുന്നോടിയായി ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും അവരുടെ റേസിങ് കഴിവുകള്‍ വികസിപ്പിക്കുന്നതിനുമായി ടിവിഎസ് റേസിങിലെ വിദഗ്ധ ടീം പരിശീലനം നല്‍കും.

ടിവിഎസ് വണ്‍മേക്ക് ചാംപ്യന്‍ഷിപ്പ് വനിതാ വിഭാഗം സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് നിര്‍ബന്ധമായും ഇരുചക്ര വാഹന െ്രെഡവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. 18 വയസിന് താഴെയുള്ളവര്‍ ലെവല്‍1 എഫ്എംഎസ്സിഐ പരിശീലനം ലഭിച്ചവരായിരിക്കണം. ടിവിഎസ് വണ്‍മേക്ക് ചാംപ്യന്‍ഷിപ്പ് റൂക്കി വിഭാഗത്തില്‍ പങ്കെടുക്കുന്നവര്‍ 18 വയസില്‍ താഴെയുള്ളവരായിരിക്കണം (2005 ജനുവരിയിലോ അതിനു ശേഷമോ ജനിച്ചവര്‍). ലെവല്‍1 എഫ്എംഎസ്സിഐ പരിശീലനവും നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it