Others

ഒളിംപിക്‌സ്; യുഎസ് ജിംനാസ്റ്റിക് താരത്തിനും കൊവിഡ്

കൊറിയയുടെ ടേബിള്‍ ടെന്നിസ് താരത്തിനും ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീമിലെ രണ്ട് പേര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.

ഒളിംപിക്‌സ്; യുഎസ് ജിംനാസ്റ്റിക് താരത്തിനും കൊവിഡ്
X


ടോക്കിയോ: ഒളിംപിക്‌സ് തുടരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ താരങ്ങളുടെ കൊവിഡ് വ്യാപനം തുടരുന്നു. പുതിയതായി അമേരിക്കയുടെ ജിംനാസ്റ്റിക് താരം കാരാ ഇക്കെറിനാണ് രോഗം സ്ഥിരീകരിച്ചത്. പരിശീലനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 18കാരിയായ വനിതാ താരത്തിനാണ് രോഗം കണ്ടെത്തിയത്. താരത്തിന്റെ കോച്ചിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജിംനാസ്റ്റിക് ടീമിലെ മറ്റ് മൂന്ന് താരങ്ങളും ഐസുലേഷനില്‍ പ്രവേശിച്ചിട്ടുണ്ട്.നേരത്തെ കൊറിയയുടെ ടേബിള്‍ ടെന്നിസ് താരത്തിനും ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീമിലെ രണ്ട് പേര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.




Next Story

RELATED STORIES

Share it