ഹോക്കിയില്‍ സ്വര്‍ണം; ഇന്ത്യയുടെ മോഹം പൊലിഞ്ഞു; പ്രതീക്ഷ വെങ്കലത്തിന്
ബെല്‍ജിയത്തിനോട് 5-2ന്റെ തോല്‍വിയേറ്റു വാങ്ങിയാണ് ഇന്ത്യ പുറത്തായത്.

ടോക്കിയോ: ഒളിംപിക്‌സില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സ്വര്‍ണം നേടാമെന്ന ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ സ്വപ്‌നങ്ങള്‍ക്ക് വിരാമം.സെമിയില്‍ ലോക രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയത്തിനോട് 5-2ന്റെ തോല്‍വിയേറ്റു വാങ്ങിയാണ് ഇന്ത്യ പുറത്തായത്. ഇനി ഇന്ത്യയുടെ പ്രതീക്ഷ വെങ്കലത്തിനായാണ്. ജര്‍മ്മനി-ഓസ്‌ട്രേലിയ സെമി ഫൈനലില്‍ തോല്‍ക്കുന്ന ടീമുമായാണ് ഇന്ത്യയുടെ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം.
0-1ന് തുടക്കത്തില്‍ പിന്നില്‍ നിന്ന ശേഷം 2-1ന്റെ ലീഡ് ഇന്ത്യയ്ക്കായിരുന്നു. ബെല്‍ജിയത്തിന്റെ അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്കിന്റെ ഹാട്രിക്കാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. മന്‍ദീപ് സിങ്, ഹര്‍മന്‍ പ്രീത് സിങ് എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയതത്. 1928 മുതല്‍ 1964 വരെ ഒളിംപിക്‌സ് ഹോക്കി സ്വര്‍ണം ഇന്ത്യയ്ക്കായിരുന്നു. അവസാനമായി 1980ല്‍ മോസ്‌കോയിലായിരുന്നു ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ഇതിന് ശേഷം ആദ്യമായാണ് ഇന്ത്യ ഇത്തവണ ഫൈനലില്‍ പ്രവേശിച്ചത്.
RELATED STORIES
ദുബയിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന കേസ്: മലയാളി വ്യവസായിയെ...
8 Dec 2023 9:17 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകളമശ്ശേരി സ്ഫോടനത്തില്‍ മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ...
7 Dec 2023 4:23 PM GMT