Others

പരിക്കേറ്റ സ്വിസ് മോട്ടോ ത്രീ റൈഡര്‍ മരണപ്പെട്ടു

റെയ്‌സിനിടെ സഹതാരവുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റ സ്വിസ് മോട്ടോ ത്രീ റൈഡര്‍  മരണപ്പെട്ടു
X

റോം: ഇറ്റാലിയന്‍ ഗ്രാന്റ് പ്രിക്‌സിന് മുന്നോടിയായുള്ള യോഗ്യത മല്‍സരത്തില്‍ പങ്കെടുക്കവെ പരിക്കേറ്റ സ്വിസ് മോട്ടോ ത്രീ റൈഡര്‍ മരണപ്പെട്ടു. 19കാരനായ ജാസണ്‍ ഡുപസ്‌ക്വിര്‍ ആണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് പരിക്കേറ്റത്. റെയ്‌സിനിടെ സഹതാരവുമായി കൂട്ടിയിടിക്കുകയായിരുന്നു. താരത്തിന് മസ്തിഷ്‌കാഘതം സംഭവിച്ചിരുന്നു. കൂടാതെ നെഞ്ചിനും പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ഹെലികോപ്ടറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയിരുന്നു. മോട്ടോ റൈഡിങില്‍ ഏറെ ഭാവിയുള്ള സ്വിസ് താരമായിരുന്നു ജാസണ്‍.




Next Story

RELATED STORIES

Share it