Others

നീരജിന് അഭിനന്ദനങ്ങള്‍ അറിയിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാന്‍

നീരജിന് അഭിനന്ദനങ്ങള്‍ അറിയിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാന്‍
X

തിരുവനന്തപുരം: രാജ്യത്തിനാകെ അഭിമാനവും പ്രചോദനമാവുമാവുന്ന ചരിത്രനേട്ടമാണ് നീരജ് ചോപ്ര കുറിച്ചതെന്ന് കായികമന്ത്രി വി അബ്ദു റഹ്മാന്‍. ഹൃദയം നിറഞ്ഞ അഭിനന്ദനം.യൂറോപ്യന്‍ രാജ്യങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന ജാവലിനില്‍ മെഡല്‍ നേടാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ഒരു രാജ്യത്തിന്റെ അത്‌ലറ്റിക്‌സിലെ ആദ്യ മെഡലാവുമ്പോള്‍ നീരജിന്റെ നേട്ടത്തിന്റെ മൂല്യം അളവറ്റതാണ്.

നമ്മുടെ അത്‌ലറ്റുകള്‍ക്ക് വലിയ പ്രചോദനമാണ് ഈ വിജയം. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും നീരജ് സ്വര്‍ണം നേടിയിട്ടുണ്ട്. ഈ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു നീരജ്. അദ്ദേഹത്തിന് ആ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചു.വളരെ ചെറുപ്പമായ നീരജിന് ഈ മികവ് തുടരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നതായി മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it