ഇന്ത്യന്‍ ഹോക്കിക്ക് തീരാനഷ്ടം; രൂപീന്ദര്‍ പാല്‍ സിങും ബിരേന്ദ്ര ലക്രയും വിരമിച്ചു
ഇന്ത്യന്‍ ടീമിലെ എക്കാലത്തെയും മികച്ച ഡ്രാഗ് ഫ്‌ളിക്കറാണ്.

ഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് വെങ്കല മെഡല്‍ സമ്മാനിച്ച ടീമിലെ പ്രധാന താരങ്ങളായ രൂപീന്ദര്‍ പാല്‍ സിങ്, ബിരേന്ദ്ര ലക്കറ എന്നിവര്‍ അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നും വിരമിച്ചു. മണിക്കൂറുകളുടെ വൃത്യാസത്തിലാണ് ലോകത്തിലെ മികച്ച രണ്ട് ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 30 കാരനായ രൂപീന്ദര്‍ സോഷ്യല്‍ മീഡിയ വഴിയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ ടീമിലെ എക്കാലത്തെയും മികച്ച ഡ്രാഗ് ഫ്‌ളിക്കറാണ്. 13 വര്‍ഷം ഇന്ത്യയ്ക്കായി കളിച്ച താരം 223 മല്‍സരങ്ങളില്‍ നിന്ന് 119 ഗോളുകള്‍ നേടിയിട്ടുണ്ട്. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഗോളുകള്‍ നേടിയിരുന്നു.യുവതാരങ്ങള്‍ക്ക് വേണ്ടി സ്ഥാനം ഒഴിയുകയാണെന്ന് താരം അറിയിച്ചു. പ്രതിരോധ നിരയിലെ ഏറ്റവും വിശ്വസ്തനായ താരമെന്നാണ് 34കാരനായ ബിരേന്ദ്ര ലക്ര അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ മികച്ച പ്രതിരോധതാരമാണ്. ഒളിംപിക്‌സ് ടീമിലെ വൈസ് ക്യാപ്റ്റനായിരുന്നു. ഇന്ത്യയ്ക്കായി 201 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.
RELATED STORIES
അറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്‍;...
31 May 2023 10:01 AM GMTഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും നേട്ടം; ബിജെപിക്കും...
31 May 2023 6:46 AM GMTഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMT