Others

മെഡല്‍ ഉറപ്പിച്ച ലോവ്‌ലിനാ ഇന്ന് ഇറങ്ങും; ലക്ഷ്യം സ്വര്‍ണം

രാവിലെ 11 മണിക്കാണ് മല്‍സരം.

മെഡല്‍ ഉറപ്പിച്ച ലോവ്‌ലിനാ ഇന്ന് ഇറങ്ങും; ലക്ഷ്യം സ്വര്‍ണം
X


ടോക്കിയോ: ബോക്‌സിങില്‍ വെങ്കല മെഡല്‍ ഉറപ്പിച്ച ഇന്ത്യയുടെ ലോവ്‌ലിനാ ബോര്‍ഗോഹെയിന് ഇന്ന് സെമി പോരിനിറങ്ങും. ജയിച്ചാല്‍ ഫൈനല്‍ ബെര്‍ത്തും വെള്ളിയും. തോറ്റാലും താരത്തിന് വെങ്കലം ഉറപ്പാണ്. ബോക്‌സിങ് ഇനത്തില്‍ നാല് മെഡലുകളാണ് നല്‍കാറ്. എന്നാല്‍ ലോവ്‌ലിനയുടെ പോരാട്ടം സ്വര്‍ണത്തിന് വേണ്ടിയാണ്. താരത്തിന്റെ എതിരാളി ലോക ചാംപ്യന്‍ തുര്‍ക്കിയുടെ ബുസനസ് സുര്‍മെനേലിയാണ് . രാവിലെ 11 മണിക്കാണ് മല്‍സരം. 2008ലെ ഒളിംപിക്‌സില്‍ വിജേന്ദ്ര സിങും 2012ലെ ഒളിംപിക്‌സില്‍ മേരി കോമും ബോക്‌സിങില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു.




Next Story

RELATED STORIES

Share it