കേരള സംസ്ഥാന മാസ്റ്റേഴ്സ് നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കാന്‍ താനൂരിലെ മല്‍സ്യത്തൊഴിലാളിയും
താനൂര്‍ കോര്‍മ്മന്‍കടപ്പുറം ആല് ബസാറിലെ ഷമീര്‍ എന്ന ചിന്നനാണ് നീന്തല്‍ മത്സരത്തില്‍ പങ്കെടുത്തത്.

താനൂര്‍: കേരള അക്വാട്ടിക് അസോസിയേഷന് പത്താമത് കേരള സംസ്ഥാന മാസ്റ്റേഴ്സ് നീന്തല്‍ ചാംപ്യന്‍ഷിപ്പ് ആദ്യ ദിന മത്സരത്തില്‍ താനൂരിലെ മത്സ്യത്തൊഴിലാളിയും. താനൂര്‍ കോര്‍മ്മന്‍കടപ്പുറം ആല് ബസാറിലെ ഷമീര്‍ എന്ന ചിന്നനാണ് നീന്തല്‍ മത്സരത്തില്‍ പങ്കെടുത്തത്. പാലക്കാട് പറളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരം.
200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒന്നാം സ്ഥാനവും 50 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ രണ്ടാം സ്ഥാനവും 100 മീറ്റര്‍ ബ്രെസ്ട്രോക്കില് മൂന്നാം സ്ഥാനവുമാണ് ഷമീര്‍ നേടിയത്.
ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് ഷമീര്‍ നീന്തല്‍ രംഗത്ത് തന്റെ പ്രാഗത്ഭ്യം തെളിയിക്കുന്നത്. ചിട്ടയായ പരിശീലനവും പരിശീലകനുമില്ലതെയാണ് ഈ മത്സ്യത്തൊഴിലാളി നാടിന്റെ അഭിമാനമാകുന്നത്. മുമ്പ് തിരുവനന്തപുരം പിരപ്പന്‍കോട് ഇന്റര്‍നാഷണല്‍ സ്വിമ്മിങ് പൂളില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് നീന്തല്‍ മത്സരത്തില്‍ 200 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയിരുന്നു. മുമ്പ് മൂന്നു തവണ ദേശീയ മീറ്റില്‍ മെഡല്‍ നേടിയിട്ടുണ്ട് ഈ താരം.
RELATED STORIES
ഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
10 Aug 2022 6:46 PM GMTഎറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍...
10 Aug 2022 6:35 PM GMTപള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMTശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിനുള്ളില്‍വച്ച് തുന്നിക്കെട്ടി; 3 ലക്ഷം...
10 Aug 2022 5:57 PM GMTതൃശൂരില്‍ ജ്വല്ലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം; ഗ്ലാസുകള്‍...
10 Aug 2022 5:22 PM GMT