Others

കോമണ്‍വെല്‍ത്ത് ഗെയിംസ്; ജൂഡോയില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ജൂഡോയില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡല്‍
X


ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇന്ത്യയ്ക്ക് ഇന്ന് ഒരു വെള്ളിയും ഒരു വെങ്കലവും. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ സുശീലാ ദേവി ലിക്മബാം വെള്ളി ഉറപ്പിച്ചു. 60 കിലോ വിഭാഗത്തില്‍ വിജയ് കുമാര്‍ യാദവ് വെങ്കലം നേടിയിട്ടുണ്ട്.

സ്വര്‍ണ്ണത്തിനായുള്ള പോരാട്ടത്തില്‍ സുശീലാ ദേവി ദക്ഷിണാഫ്രിക്കയുടെ മിഷേലാ വൈറ്റ്‌ബോയുമായി ഏറ്റുമുട്ടും. ഇതിന് പുറമെ മറ്റ് രണ്ട് മെഡലിനുള്ള സാധ്യതയാണ് ജൂഡോയിലുള്ളത്. 66 കിലോ വിഭാഗത്തില്‍ ജസ്ലീന്‍ സിങ് സെയ്‌നി, 57 കിലോ വിഭാഗത്തില്‍ സുചികാ തരിയാല്‍, 60 കിലോ വിഭാഗത്തില്‍ വിജയ് കുമാര്‍ യാദവ് എന്നിവരും മെഡല്‍ പോരാട്ടത്തിനായിറങ്ങും.




Next Story

RELATED STORIES

Share it