- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ആധിപത്യം നിലനിര്‍ത്തി ആസ്‌ത്രേലിയ, ഇന്ത്യ നാലാമത്
ബെര്‍മിങ്ഹാം: 22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങുമ്പോള്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകള്‍ നേടി ഇന്ത്യ നാലാം സ്ഥാനത്തെത്തി. 2018 ഗെയിംസില്‍ ഇന്ത്യ 66 മെഡലുമായി മൂന്നാം സ്ഥാനത്തായിരുന്നു. 67 സ്വര്‍ണവും 57 വെള്ളിയും 54 വെങ്കലവും അടക്കം 178 മെഡലുകളുമായി ആസ്‌ത്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 57 സ്വര്‍ണമടക്കം 176 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാമതെത്തി.
26 സ്വര്‍ണമടക്കം 92 മെഡലുമായി കാനഡ മൂന്നാമതും. സമാപനദിനത്തില്‍ മല്‍സരിച്ച അഞ്ചില്‍ നാലിനങ്ങളിലും ഇന്ത്യയ്ക്ക് സ്വര്‍ണം നേടനായി. ബാഡ്മിന്റണില്‍ പി വി സിന്ധുവും, ലക്ഷ്യ സെന്നും, സാത്വിക്ചിരാഗ് സഖ്യവും, ടേബിള്‍ ടെന്നിസില്‍ അജന്ത ശരത് കമാലും സ്വര്‍ണം നേടി. കനേഡിയന്‍ താരത്തെ 21-15, 21-13 എന്ന സ്‌കോറിന് തകര്‍ത്താണ് തന്റെ ആദ്യ കോമണ്‍വെല്‍ത്ത് സ്വര്‍ണത്തിലേക്ക് സിന്ധുവെത്തിയത്.
പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും സ്വര്‍ണമണിഞ്ഞു. മലേസ്യന്‍ താരത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് ലക്ഷ്യസെന്‍ മെഡല്‍ സ്വന്തമാക്കിയത്. ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് സാത്വിക് ചിരാഗ് സഖ്യവും സ്വര്‍ണം നേടി. ശരത് കമല്‍ ബ്രിട്ടീഷ് താരം ലിയാം പിച്ച്‌ഫോര്‍ഡിനെ 4-1ന് തകര്‍ത്താണ് അജന്ത സ്വര്‍ണ മെഡലില്‍ മുത്തമിട്ടത്.
അതേസമയം, പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഫൈനലില്‍ ആസ്‌ത്രേലിയയോട് 7- 0ന്റെ കനത്ത തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിട്ടത്. തുടക്കം മുതല്‍ ആസ്‌ത്രേലിയയുടെ വേഗമേറിയ ഗെയിമിന് മുന്നില്‍ ഇന്ത്യയ്ക്ക് അടിപതറി. 2010ലും 2014ലും ഇന്ത്യ ഫൈനലില്‍ ആസ്‌ത്രേലിയയോട് തോറ്റിരുന്നു.
RELATED STORIES
പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു
13 Oct 2024 5:31 PM GMTമദ്റസകള് നിര്ത്തലാക്കാനുള്ള നിര്ദേശം വംശഹത്യാ പദ്ധതി : റസാഖ്...
13 Oct 2024 5:11 PM GMTസംസ്ഥാനത്ത് ദേശവിരുദ്ധ പ്രവര്ത്തനങ്ങളുണ്ടെന്ന് പറഞ്ഞില്ലെന്ന്...
13 Oct 2024 4:05 PM GMTകൊച്ചിയില് കുടുംബവഴക്കിനെ തുടര്ന്ന് ഭാര്യ ഭര്ത്താവിനെ...
13 Oct 2024 3:45 PM GMTട്രെയിനില് കുടിവെള്ളത്തില് ലഹരി കലക്കി കൊള്ളയടിച്ചതായി പരാതി
13 Oct 2024 2:49 PM GMTകോഴിക്കോട് ട്രെയിനില് നിന്ന് വീണ് യുവാവ് മരിച്ച സംഭവം: റെയില്വേ...
13 Oct 2024 2:38 PM GMT