ചെസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് മുന്‍ ലോക ചാംപ്യന്‍ നൈജല്‍ ഷോര്‍ട്
ഇന്ത്യയില്‍ ചെസ് ഇനിയും വളരേണ്ടതുണ്ട്. വിശ്വനാഥന്‍ ആനന്ദ് മുതല്‍ ഇളം തലമുറക്കാരന്‍ കേരളത്തില്‍ നിന്നുള്ള നിഹാല്‍ സരിന്‍ വരെയുള്ള പ്രതിഭകളുള്ള ഇന്ത്യയില്‍ ചെസിന് ഈ പ്രചരണം പോര. ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ (എ.ഐ.സി.എഫ്) നന്നായി പ്രവര്‍ത്തിച്ചാല്‍ മാത്രമെ ഈ കായിക ഇനത്തിന് വളര്‍ച്ച ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ ചെസ് ഫെഡറേഷന്‍ കാര്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തനിക്കു തോന്നുന്നില്ല. താല്‍പര്യങ്ങളില്ലാതെ പ്രവര്‍ത്തിച്ചാല്‍ മാത്രമെ കായിക ഫെഡറേഷന്‍ കൊണ്ടു കാര്യമുള്ളു

കൊച്ചി: ചെസ് മല്‍സരം ഇന്ത്യയില്‍ ഇനിയും വളരേണ്ടതുണ്ടെന്നും പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും ലോക ചെസ് ഗവേണിങ് ബോഡി (ഫിഡെ) വൈസ് പ്രസിഡന്റും മുന്‍ ലോക ചാംപ്യനുമായ നൈജല്‍ ഷോര്‍ട്. എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയില്‍ ചെസ് ഇനിയും വളരേണ്ടതുണ്ട്. വിശ്വനാഥന്‍ ആനന്ദ് മുതല്‍ ഇളം തലമുറക്കാരന്‍ കേരളത്തില്‍ നിന്നുള്ള നിഹാല്‍ സരിന്‍ വരെയുള്ള പ്രതിഭകളുള്ള ഇന്ത്യയില്‍ ചെസിന് ഈ പ്രചരണം പോര. ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ (എ.ഐ.സി.എഫ്) നന്നായി പ്രവര്‍ത്തിച്ചാല്‍ മാത്രമെ ഈ കായിക ഇനത്തിന് വളര്‍ച്ച ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ ചെസ് ഫെഡറേഷന്‍ കാര്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തനിക്കു തോന്നുന്നില്ല. താല്‍പര്യങ്ങളില്ലാതെ പ്രവര്‍ത്തിച്ചാല്‍ മാത്രമെ കായിക ഫെഡറേഷന്‍ കൊണ്ടു കാര്യമുള്ളൂ. ചെസ് ലീഗുകള്‍ പലരാജ്യത്തും മാതൃകാപരമായി പുരോഗമിക്കുന്നുണ്ട്. നല്ല സാമ്പത്തിക നേട്ടം എന്നതോടൊപ്പം, ചെസിന് കൂടുതല്‍ സ്വീകാര്യതയും ലഭിക്കും.
ഐപിഎല്‍ മാതൃകയില്‍ ചെസ് ലീഗ് ഇന്ത്യയില്‍ തുടങ്ങാന്‍ മൂന്ന് വര്‍ഷം മുമ്പ് തന്നെ ഫിഡെയില്‍ നിന്ന് അനുമതി നല്‍കിയിരുന്നു. മഹാരാഷ്ട്ര സംസ്ഥാനത്തു നിന്നാണ് ആദ്യമായി ഇങ്ങനെയാരു ആശയം വന്നത്. സ്‌പോണ്‍സര്‍മാരും ലൈവ് സംപ്രേഷണവും എല്ലാം ശരിയായി വന്നു. എന്നാല്‍, എഐസിഎഫിലെ ചില ആളുകള്‍ ഇടപെട്ട് അതു മുടക്കി. ചെസ് കളിച്ചു പരിജയമുള്ള മുന്‍ താരങ്ങള്‍ തന്നെ ഫെഡറേഷനിലും എത്തണം. ചെസ് ഒളിംപ്യാഡ് പോലെയുള്ള രാജ്യാന്തര മല്‍സരങ്ങളും രാജ്യത്തെ താരങ്ങള്‍ക്കു വേണ്ടി കൂടുതല്‍ എലൈറ്റ് മല്‍സരങ്ങളും സംഘടിപ്പിക്കണം. ഇന്ത്യയില്‍ ചെസ് വികസനത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും നൈജല്‍ ഷോര്‍ട് പറഞ്ഞു. ചെസ് കേരളയുടെ ക്ഷണം സ്വീകരിച്ചാണ് ബ്രിട്ടീഷ് മുന്‍ ലോക താരം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. നാളെ എറണാകുളത്ത് ചെസ് കേരളയുടെ പരിപാടിയില്‍ പുതിയ താരങ്ങള്‍ക്ക് പരിശീലനം നല്‍കും. ഇവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 മികച്ച താരങ്ങളോട് ഒരേ സമയം സൈമള്‍ട്ടേനിയസ് ചെസ് മല്‍സരത്തിലേര്‍പെടും. കളമശേരി എസ്‌സിഎംഎസ് കോളജിലാണ് പരിപാടി.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT