News

ടെന്നിസ് ലോകത്തെ ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപനവുമായി ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി

ടെന്നിസ് ലോകത്തെ ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപനവുമായി ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി
X


സിഡ്‌നി: വിരമിക്കല്‍ പ്രഖ്യാപനവുമായി ടെന്നിസ് പ്രേമികളെ ഞെട്ടിച്ച് ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി. 25കാരിയായ ഓസ്‌ട്രേലിയന്‍ താരം അല്‍പ്പം മുമ്പ് കണ്ണീരോടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം. ടെന്നിസില്‍ നിന്ന് വിരമിക്കാന്‍ പറ്റിയ സമയമായെന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും കുറിച്ചാണ് താരത്തിന്റെ വിരമിക്കല്‍. റാക്കറ്റ് താഴെ വയ്ക്കാന്‍ സമയമായി. പുതിയ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടിയാണ് വിരമിക്കല്‍. ശാരീരികമായി ടെന്നിസിനായി കൂടുതല്‍ ഒന്നും ചെയ്യാനാവില്ല-ആഷ്‌ലി ബാര്‍ട്ടി വ്യക്തമാക്കി. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021ല്‍ വിംബിള്‍ഡണ്‍, 2022ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നിവ താരം സ്വന്തമാക്കിയിരുന്നു. യു എസ് ഓപ്പണില്‍ വനിതാ ഡബിള്‍സ് കിരീടവും സ്വന്തമാക്കിയിരുന്നു.


Next Story

RELATED STORIES

Share it