News

സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം; പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ നോട്ടീസ്

സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം;  പാണ്ഡ്യയ്ക്കും രാഹുലിനും  ബിസിസിഐ നോട്ടീസ്
X
മുംബൈ: ടെലിവിഷന്‍ പരിപാടിക്കിടെ സ്ത്രീകളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ക്രിക്കറ്റ് താരങ്ങളായ കെ എല്‍ രാഹുലിനും ഹര്‍ദിക് പാണ്ഡ്യയ്ക്കും ബിസിസിഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്.ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയായ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലെ പരാമര്‍ശങ്ങളാണ് താരങ്ങളെ കുടുക്കിയത്. പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്കെതിരേ വിമര്‍ശനം ഉയരുന്നതിനിടെയാണ് ബിസിസിഐ വിഷയത്തില്‍ ഇടപെട്ടത്. നേരത്തെ സംഭവം വിവാദമായതോടെ ഹര്‍ദ്ദിക്ക് ട്വിറ്ററില്‍ മാപ്പപേക്ഷിച്ച് രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it