Sports

റയല്‍ മാഡ്രിഡ് താരം മരിയാനോയ്ക്ക് കൊവിഡ്

ചാംപ്യന്‍സ് ലീഗിനിറങ്ങുന്ന റയല്‍ മാഡ്രിഡ് ടീമിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് പുതിയ റിപോര്‍ട്ട്

റയല്‍ മാഡ്രിഡ് താരം മരിയാനോയ്ക്ക് കൊവിഡ്
X

മാഡ്രിഡ്: റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ മരിയാനോ ഡയസിന് കൊവിഡ് സ്ഥിരീകരിച്ചു. 26 കാരനായ സ്‌പെയിന്‍ താരത്തിന് കൊവിഡാണെന്ന് റയല്‍ മാഡ്രിഡ് ട്വിറ്ററില്‍ അറിയിക്കുകയായിരുന്നു. റയലിന് വേണ്ടി 40 മല്‍സരങ്ങള്‍ കളിച്ച താരം ഭൂരിഭാഗവും സബ്സ്റ്റിറ്റിയൂട്ട് ആയിട്ടാണ് ഇറങ്ങാറുള്ളത്.

മരിയാനോ അവസാനമായി കളിച്ചത് ജൂലായ് 19ന് ലെഗനീസിനെതിരായ മല്‍സരത്തിലാണ്. ഓഗസ്റ്റ് ഏഴിന് ചാംപ്യന്‍സ് ലീഗിനിറങ്ങുന്ന റയല്‍ മാഡ്രിഡ് ടീമിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് പുതിയ റിപോര്‍ട്ട്. മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് റയല്‍ രണ്ടാം പാദത്തില്‍ നേരിടുന്നത്. ബെര്‍ണാബൂവില്‍ നടന്ന ആദ്യ പാദത്തില്‍ സിറ്റിയ്ക്കായിരുന്നു ജയം. മറ്റ് താരങ്ങളെ ഉടന്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് റയല്‍ മാഡ്രിഡ് അറിയിച്ചു. ഈ വര്‍ഷം ക്ലബ്ബിനായി താരം 20 മല്‍സരങ്ങളാണ് കളിച്ചത് .

Next Story

RELATED STORIES

Share it