Sports

ഹിഗ്വിയന്‍ യുവന്റസ് വിടുന്നു; ലക്ഷ്യം അര്‍ജന്റീന്‍ ക്ലബ്ബ്

എന്നാല്‍ ഈ സീസണ്‍ യുവന്റസിനായി ഹിഗ്വിയന്‍ കളിക്കുമെന്നും കരാര്‍ പുതുക്കില്ലെന്നും താരത്തിന്റെ പിതാവ് അറിയിച്ചു.

ഹിഗ്വിയന്‍ യുവന്റസ് വിടുന്നു; ലക്ഷ്യം അര്‍ജന്റീന്‍ ക്ലബ്ബ്
X

ടൂറിന്‍: യുവന്റസ് താരം ഗോണ്‍സാലോ ഹിഗ്വിയന്‍ ക്ലബ്ബ് വിടുന്നു. സ്വന്തം നാടായ അര്‍ജന്റീനയിലെ റിവര്‍ പ്ലേറ്റ് ക്ലബ്ബിലേക്കാണ് താരം മാറുന്നത്. രോഗബാധിതയായ മാതാവിനെ ശുശ്രൂഷിക്കാനാണ് താരം അര്‍ജന്റീനയില്‍ കഴിയാന്‍ ഉദ്ദേശിക്കുന്നത്. കൊറോണാ ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ മല്‍സരങ്ങള്‍ നിര്‍ത്തിവച്ചതോടെയാണ് ഹിഗ്വിയന്‍ അര്‍ജന്റീനയില്‍ എത്തിയത്. യുവന്റസിലേക്ക് ഈ സീസണില്‍ വരാന്‍ കഴിയില്ലെന്ന് താരത്തിന്റെ ഏജന്റ് അറിയിച്ചിരുന്നു.

എന്നാല്‍ ഈ സീസണ്‍ യുവന്റസിനായി ഹിഗ്വിയന്‍ കളിക്കുമെന്നും കരാര്‍ പുതുക്കില്ലെന്നും താരത്തിന്റെ പിതാവ് അറിയിച്ചു. അടുത്ത സീസണ്‍ മുതല്‍ ഹിഗ്വിയന്‍ അര്‍ജന്റീനയില്‍ സ്ഥിരമായി നില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹിഗ്വിയന്റെ ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ട റിവര്‍ പ്ലേറ്റ് ക്ലബ്ബുമായി താരം ചര്‍ച്ച നടത്തിയതായി അര്‍ജന്റീനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഹിഗ്വിയ്ന്‍ ചെല്‍സിയില്‍ നിന്നും യുവന്റസിലേക്ക് ചേക്കേറിയത്.

Next Story

RELATED STORIES

Share it