Football

സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്

അമേരിക്കന്‍ ക്ലബ്ബായ ലാ ഗ്യാലക്‌സിയുമായുള്ള കരാര്‍ അടുത്ത ജനുവരിയില്‍ അവസാനിക്കാനിരിക്കെയാണ് വ്യത്യസ്ത ശൈലിയില്‍ ഗോളടിക്കുന്ന സ്ലാട്ടണിന്റെ കൂടുമാറ്റം.

സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്
X

മാഞ്ചസ്റ്റര്‍: ലാ ഗ്യാലക്‌സി താരമായ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തിരിച്ചെത്തുന്നു. അമേരിക്കന്‍ ക്ലബ്ബായ ലാ ഗ്യാലക്‌സിയുമായുള്ള കരാര്‍ അടുത്ത ജനുവരിയില്‍ അവസാനിക്കാനിരിക്കെയാണ് വ്യത്യസ്ത ശൈലിയില്‍ ഗോളടിക്കുന്ന സ്ലാട്ടണിന്റെ കൂടുമാറ്റം.

സ്വീഡന്റെ എക്കാലത്തെയും മികച്ച താരമായ സാള്‍ട്ടണുമായി യുനൈറ്റഡ് ക്ലബ്ബ് അധികൃതര്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. മേജര്‍ സോക്കര്‍ ലീഗില്‍ നിന്ന് ലാ ഗ്യാലക്‌സി ടീം അടുത്തിടെ പുറത്തായിരുന്നു. ഇതേ തുടര്‍ന്ന് സ്ലാട്ടണും ടീം മാറുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടിരുന്നു.ഈ സീസണില്‍ താരം 29 ഗോളുകളാണ് ലാ ഗ്യാലക്‌സിക്കായി നേടിയത്.

നിലവില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏറ്റവും മോശം ഫോമിലാണ് തുടരുന്നത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ആന്റണി മാര്‍ഷ്യല്‍ എന്നിവര്‍ക്ക് തുണയായി സാള്‍ട്ടണെ ടീമില്‍ കൊണ്ടുവരാനാണ് യുനൈറ്റഡ് കോച്ച് ഒലേ ഗണ്ണറിന്റെ തീരുമാനം. സ്ലാട്ടണ്‍ ടീമിലെത്തുന്നതോടെ യുനൈറ്റഡിന്റെ കഷ്ടകാലം തീരുമെന്നാണ് മാഞ്ചസ്റ്റര്‍ മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. അടുത്തിടെ ലോകത്തെ മികച്ച 10 ക്ലബ്ബില്‍ നിന്ന് യുനൈറ്റഡ് പുറത്തായിരുന്നു. ഡിസംബറിന് ശേഷം നടക്കുന്ന ട്രാന്‍സ്ഫര്‍ ജാലകത്തിലാണ് 38കാരനായ സ്ലാട്ടണെ ഓള്‍ഡ് ട്രാഫോഡിലേക്ക് എത്തിക്കുന്നത്. ലൂക്കാക്കു, അലക്‌സ് സാഞ്ചസ് എന്നിവര്‍ യുനൈറ്റഡ് ടീമില്‍ നിന്ന് പുറത്ത് പോയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Next Story

RELATED STORIES

Share it