Football

ലോകകപ്പ് യോഗ്യത; ഇറ്റലിക്കും ക്രൊയേഷ്യക്കും ബെല്‍ജിയത്തിനും ജയം

ലോകകപ്പ് യോഗ്യത; ഇറ്റലിക്കും ക്രൊയേഷ്യക്കും ബെല്‍ജിയത്തിനും ജയം
X

ആംസ്റ്റര്‍ഡാം: 2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങളില്‍ ഇറ്റലിക്കും ക്രൊയേഷ്യക്കും ബെല്‍ജിയത്തിനും ജയം. മാള്‍ഡോവയെ എതിരില്ലാത്ത രണ്ട് ഗോളിന് ഇറ്റലി പരാജയപ്പെടുത്തി.

ഗ്രൂപ്പില്‍ ഇറ്റലി മൂന്നാം സ്ഥാനത്താണ്. നോര്‍വെയും ഇസ്രായേലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. മറ്റ് മല്‍സരങ്ങളില്‍ വെയ്ല്‍സിനെ ബെല്‍ജിയം 4-3ന് പരാജയപ്പെടുത്തി. ചെക്ക് റിപ്പബ്ലിക്കിനെ ക്രൊയേഷ്യ 5-1ന് വീഴ്ത്തി.ബെല്‍ജിയത്തിനായി ലൂക്കാക്കു, ടൈല്‍മാന്‍സ്, ഡോക്കൂ, ഡി ബ്രൂണി എന്നിവര്‍ സ്‌കോര്‍ ചെയ്തു. ബെല്‍ജിയത്തിന്റെ ഗ്രൂപ്പില്‍ അവര്‍ മൂന്നാം സ്ഥാനത്താണ്. നോര്‍ത്ത് മാസിഡോണിയയും വെയ്ല്‍സുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ക്രൊയേഷ്യക്ക് വേണ്ടി ആന്‍ഡ്രെജ് ക്രമാറിച്ച് രണ്ട് ഗോളുകള്‍ നേടി. ലൂക്ക മോഡ്രിച്ച് , ഇവാന്‍ പെരിസിച്ച്, ആന്റെ ബുധിമിര്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തു. തോമസ് സൗവ്‌സെക്ക് ആണ് ചെക്ക് റിപ്ലക്കിനായി ഗോള്‍ നേടിയത്. വിജയത്തോടെ ക്രൊയേഷ്യക്ക് ആറ് പോയിന്റായി. യൂറോപ്യന്‍ ക്വാളിഫയറിനുള്ള ഗ്രൂപ്പ് എല്ലില്‍ ക്രൊയേഷ്യ രണ്ടാം സ്ഥാനത്താണ്.

പോര്‍ച്ചുഗല്‍ അടങ്ങുന്ന ഗ്രൂപ്പ് എയില്‍ ക്രൊയേഷ്യ രണ്ടാം സ്ഥാനത്താണ്. പോര്‍ച്ചുഗല്‍ 14 പോയിന്റുമായി ഏറെ മുന്നിലാണ്.





Next Story

RELATED STORIES

Share it