ചെല്‍സി പിന്നോട്ടില്ല; എന്‍സോ ഫെര്‍ണാണ്ടസിനായി 115 മില്ല്യണ്‍ യൂറോ നല്‍കും
ഒന്നര ദിവസത്തിനുള്ളില്‍ എന്‍സോയുടെ ഭാവി പുറത്ത് വരുമല്ലോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ട്രാന്‍സ്ഫര്‍ വിപണിയില്‍ സ്ഥിരം മുഴങ്ങി കേള്‍ക്കുന്ന പേരാണ് എന്‍സോ ഫെര്‍ണാണ്ടസ്. ലോകകപ്പിലെ മികച്ച യുവതാരമായ ഈ അര്‍ജന്റീനന്‍ താരത്തിനായി എത്ര തുക മുടക്കാനും ക്ലബ്ബുകള്‍ തയ്യാറാണ്. നിരവധി ക്ലബ്ബുകള്‍ താരത്തിനായി ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ചെല്‍സിയാണ് സ്ഥിരമായി താരത്തെ നോട്ടമിട്ടിരിക്കുന്നത്.

താരത്തിന്റെ ക്ലബ്ബായ ബെന്‍ഫിക്ക എന്‍സോയെ വിട്ടുതരില്ലാ എന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ 120 മില്ല്യണ്‍ യൂറോ തന്നാല്‍ എന്‍സോയെ കൈവിടാം എന്നാണ് ബെന്‍ഫിക്കയുടെ പുതിയ നിലപാട്. ഇതോടെയാണ് ജനുവരി ട്രാന്‍സ്ഫര്‍ അവസാനിക്കാന്‍ 38 മണിക്കൂര്‍ മാത്രം ശേഷിക്കെ ചെല്‍സി 115 മില്ല്യണ്‍ യൂറോയുമായി രംഗത്തെത്തിയിരിക്കുന്നത്. ബെന്‍ഫിക്കയുടെ 120 മില്ല്യണ്‍ യൂറോയും നല്‍കാന്‍ ചെല്‍സി തയ്യാറായേക്കും. എന്നാല്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ 10ാം സ്ഥാനത്തുള്ള ചെല്‍സിക്ക് അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് യോഗ്യത തന്നെ കഷ്ടത്തിലായ അവസ്ഥയിലാണ്.എന്‍സോയെ ടീമിലെത്തിച്ച് ടോപ് ഫോറില്‍ എത്തുകയെന്നതാണ് ബ്ലൂസിന്റെ ലക്ഷ്യം. ഒന്നര ദിവസത്തിനുള്ളില്‍ എന്‍സോയുടെ ഭാവി പുറത്ത് വരുമല്ലോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
RELATED STORIES
ഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന് ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര് ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്
21 March 2023 1:48 PM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്ണാടകയില് മുതിര്ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്ഗ്രസിലേക്ക്
21 March 2023 9:58 AM GMT