Football

സേവ് ദി ഡേറ്റ്; ബാലണ്‍ ഡിയോര്‍ പ്രഖ്യാപനം ഒക്ടോബര്‍ 17ന്

ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയ്ക്കാണ് പുരസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.

സേവ് ദി ഡേറ്റ്; ബാലണ്‍ ഡിയോര്‍ പ്രഖ്യാപനം ഒക്ടോബര്‍ 17ന്
X


പാരിസ്: ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ പുരസ്‌കാരമായ ബാലണ്‍ ഡിയോര്‍ ഈ വര്‍ഷം ഒക്ടോബര്‍ 17ന് പ്രഖ്യാപിക്കും. ബാലണ്‍ ഡിയോറിന്റെ ഔദ്ദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വിവരം പുറത്ത് വിട്ടത്. സേവ് ദി ഡേറ്റ് ആന്റ് സീ യൂ ഇന്‍ ഒക്ടോബര്‍ എന്നാണ് ട്വിറ്ററില്‍ കുറിച്ചത്. ബാലണ്‍ ഡിയോറിന്റെ 66ാമത്തെ എഡിഷനാണ് ഒക്ടോബറില്‍ പാരിസില്‍ നടക്കുക. പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ ലിസ്റ്റ് നാളെ പുറത്ത് വിടും.റയല്‍ മാഡ്രിഡിന് കഴിഞ്ഞ സീസണില്‍ ലാ ലിഗ കിരീടവും ചാംപ്യന്‍സ് ലീഗ് കിരീടവും ലഭിക്കുന്നതില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയ്ക്കാണ് പുരസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.







Next Story

RELATED STORIES

Share it