നാണക്കേട് ഒഴിയാതെ യുനൈറ്റഡ്; പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോഡിനോടും തോല്‍വി
ഹാരി മാഗ്വെയര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും അവര്‍ക്ക് തിരിച്ചടിയായി.
BY FAR20 Nov 2021 5:50 PM GMT

X
FAR20 Nov 2021 5:50 PM GMT
മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ദുരന്തം തുടരുന്നു. ഇന്ന് 16ാം സ്ഥാനത്തുള്ള വാറ്റ്‌ഫോഡിനോടും യുനൈറ്റഡ് തോല്‍വി വഴങ്ങി. ലീഗില്‍ ഏഴാം സ്ഥാനത്തുള്ള ഒലെയുടെ ചെകുത്താന്‍മാര്‍ 4-1നാണ് പരാജയം രുചിച്ചത്.ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയടങ്ങുന്ന വന്‍ താരനിരയുണ്ടായിട്ടും പതിവ് പോലെ അവര്‍ തോല്‍വി നേരിട്ടു. അന്താരാഷ്ട്ര മല്‍സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമെത്തിയ താരങ്ങളില്‍ നിന്ന് ആരാധകര്‍ മാറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല. തുടക്കം മുതലെ യുനൈറ്റഡ് വന്‍ പരാജയമായിരുന്നു. രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയ വാന്‍ ഡീ ബീക്കായിരുന്നു യുനൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. റൊണാള്‍ഡോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. 69ാം മിനിറ്റില്‍ ഹാരി മാഗ്വെയര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും അവര്‍ക്ക് തിരിച്ചടിയായി.
Next Story
RELATED STORIES
മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി;കാംപസ് ഫ്രണ്ട്...
27 Jun 2022 8:11 AM GMTനിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്‍ദ്ദനമേറ്റ...
27 Jun 2022 7:09 AM GMTനടന് എന്‍ ഡി പ്രസാദ് വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചനിലയില്‍
27 Jun 2022 6:42 AM GMTലൈംഗിക പീഡനക്കേസ്;വിജയ് ബാബു അറസ്റ്റില്‍
27 Jun 2022 6:37 AM GMTപ്രവാസിയുടെ കൊലപാതകം:പ്രതികളെ തിരിച്ചറിഞ്ഞു,സിസിടിവി ദൃശ്യങ്ങള്‍...
27 Jun 2022 5:12 AM GMT