Football

യൂറോ; തുര്‍ക്കിക്ക് വീണ്ടും തോല്‍വി; വെയ്ല്‍സിനും റഷ്യക്കും ജയം

ഗ്രൂപ്പ് ബിയിലെ മല്‍സരത്തില്‍ റഷ്യ ഫിന്‍ലാന്റിനെതിരേ ആദ്യ ജയം നേടി.

യൂറോ; തുര്‍ക്കിക്ക് വീണ്ടും തോല്‍വി; വെയ്ല്‍സിനും റഷ്യക്കും ജയം
X


ബേക്കു: യൂറോ കപ്പ് ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ വീണ്ടും തോല്‍വി വഴങ്ങി തുര്‍ക്കി. കഴിഞ്ഞ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റിനോട് സമനില വഴങ്ങിയ വെയ്ല്‍സാണ് തുര്‍ക്കിയെ രണ്ട് ഗോളിന് വീഴ്ത്തിയത്. ഗ്രൂപ്പ് ബിയിലെ മല്‍സരത്തില്‍ റഷ്യ ഫിന്‍ലാന്റിനെതിരേ ആദ്യ ജയം നേടി.


ആദ്യ മല്‍സരത്തില്‍ ഇറ്റലിയോട് തോറ്റ തുര്‍ക്കി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ വെയ്ല്‍സ് ഗോളിയും ഡിഫന്‍സും അവരെ തടയുകയായിരുന്നു. മല്‍സരത്തില്‍ 63 ശതമാനവും പന്ത് കൈവശം വച്ചത് തുര്‍ക്കിയായിരുന്നു. അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുവരും ഒരു പോലെ മുന്നിലായിരുന്നു. നിരവധി ഫൗളുകളും തുര്‍ക്കി താരങ്ങള്‍ സൃഷ്ടിച്ചു. 42ാം മിനിറ്റില്‍ ആരോണ്‍ രാംസെയും ഇഞ്ചുറി ടൈമില്‍ റോബര്‍ട്‌സുമാണ് വെയ്ല്‍സിനായി സ്‌കോര്‍ ചെയ്തത്. രണ്ട് ഗോളുകള്‍ക്കും ഗെരത് ബെയ്‌ലാണ് അസിസ്റ്റ് ഒരുക്കിയത്. 61ാം മിനിറ്റില്‍ വെയ്ല്‍സിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ബെയ്ല്‍ പാഴാക്കിയിരുന്നു. എന്നാല്‍ അതിന് പരിഹാരമെന്ന നിലയില്‍ ബെയ്ല്‍ നിരവധി ഗോളവസരങ്ങളും ടീമിന് ഒരുക്കി കൊടുത്തു. രണ്ടാം പകുതിയുടെ അവസാന നിമിഷത്തില്‍ തുര്‍ക്കി ഒരു ഗോളിനായി നിരവധി അവസരങ്ങളാണ് സൃഷ്ടിച്ചത്. എന്നാല്‍ ഫിനിഷിങിലെ പാളിച്ചകള്‍ അവര്‍ക്ക് വിനയാവുകയായിരുന്നു.


ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയത്തിനോട് ആദ്യ മല്‍സരത്തില്‍ തോറ്റ റഷ്യ ഫിന്‍ലാന്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ഡെന്‍മാര്‍ക്കിനെതിരേ ജയിച്ച ഫിന്‍ലാന്റിന് ഇന്ന് റഷ്യക്കെതിരേ താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. 47ാം മിനിറ്റില്‍ മിരാന്‍ഷുക്കാണ് റഷ്യയുടെ ഗോള്‍ നേടിയത്.




Next Story

RELATED STORIES

Share it