പെനാല്‍റ്റി പെരുമഴയില്‍ യുനൈറ്റഡിനെ വീഴ്ത്തി വിയ്യാറലിന് യൂറോപ്പാ ലീഗ് കിരീടം
യുനൈറ്റഡിനായി പിന്നീട് ഗോള്‍കീപ്പര്‍ ഡിഹിയയാണ് കിക്കെടുത്തത്. ഡിഹിയക്ക് പിഴച്ചു.(11-10.)

വാര്‍സോ; കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് സ്പാനിഷ് ക്ലബ്ബ് വിയ്യാറലിന് യൂറോപ്പാ ലീഗ് കിരീടം. എക്‌സാട്രാടൈമും പെനാല്‍റ്റി ഷൂട്ടൗട്ടും ട്രൈബ്രേക്കറിലേക്കും നീണ്ട പോരാട്ടത്തില്‍ 11-10നായിരുന്നു വിയ്യാറലിന്റെ ജയം. അവസാനം ഗോള്‍ മഴ കണ്ട മല്‍സരത്തിന്റെ നിശ്ചിത സമയത്ത് വിയ്യാറലിനായി മൊറീനോയും യുനൈറ്റഡിനായി കവാനിയും ഓരോ ഗോള്‍ നേടി. തുടര്‍ന്ന് മല്‍സരം എക്‌സ്ട്രാടൈമിലേക്ക്. വീണ്ടും ഗോള്‍ രഹിത സമനില. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ട്. ഷൂട്ടൗട്ടില്‍ ഇരുടീമും 5-5 എന്ന നിലയില്‍ .
ട്രൈബേക്കര്‍ 10-10 നിലയില്‍. അടുത്തത് വിയ്യാറല്‍ ഗോളിയുടെ കിക്ക്. പിഴയ്ക്കാതെ ഗോള്‍ പോസ്റ്റിലേക്ക്. 11-10. യുനൈറ്റഡിനായി പിന്നീട് ഗോള്‍കീപ്പര്‍ ഡിഹിയയാണ് കിക്കെടുത്തത്. ഡിഹിയക്ക് പിഴച്ചു.ഇതോടെ വിയ്യാറല്‍ തങ്ങളുടെ നാലാം യൂറോപ്പാ ലീഗ് കിരീടമുയര്‍ത്തി.വന്‍ മാറ്റങ്ങളുമായി ഇറങ്ങിയ സോള്‍ഷ്യറുടെ കുട്ടികള്‍ക്ക് ഇന്ന് എല്ലാ പിഴയ്ക്കുകയായിരുന്നു. ഇതോടെ ഒരു കിരീടം പോലുമില്ലാതെ യുനൈറ്റഡും സീസണ്‍ അവസാനിപ്പിച്ചു.വിയ്യാറലിന്റെ ആദ്യ യൂറോപ്പ്യന്‍ കിരീട നേട്ടമാണ്. പോളണ്ടില്‍ നടന്ന ഫൈനലില്‍ 50ശതമാനം കാണികള്‍ക്കും പ്രവേശനം ഉണ്ടായിരുന്നു.
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്: സൈനികന് ഉള്പ്പെടെ ഏഴ് അസം സ്വദേശികള്...
2 July 2022 6:45 PM GMTഉദയ്പൂര് കൊലപാതകം: ആള്ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില് താമസിക്കുന്നവര് ജാഗ്രത പുലര്ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര് പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്ഹി വിമാനത്താളത്തില് ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില് അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT