Football

ഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

2013ല്‍ ഫ്രാന്‍സിനായി അരങ്ങേറ്റം നടത്തിയ വരാനെ 93 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
X

പാരിസ്: ഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 29 കാരനായ വരാനെ ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ ഫ്രഞ്ച് സ്‌ക്വാഡിനൊപ്പം ഉണ്ടായിരുന്നു. ഫ്രാന്‍സിന്റെ പ്രതിരോധന നിരയിലെ പ്രധാനി ആയിരുന്നു. 2018ല്‍ ദേശീയ ടീമിനായി ലോകകപ്പും നേടിയിരുന്നു. നിലവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായാണ് കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിനൊപ്പം യുവേഫാ നേഷന്‍സ് ലീഗും സ്വന്തമാക്കിയിരുന്നു. മികച്ച യുവതാരങ്ങള്‍ക്ക് വേണ്ടി ടീമില്‍ നിന്ന് വഴിമാറുകയാണെന്ന് താരം വ്യക്തമാക്കി.2013ല്‍ ഫ്രാന്‍സിനായി അരങ്ങേറ്റം നടത്തിയ വരാനെ 93 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ക്ലബ്ബ് തലത്തില്‍ താരം തുടരും. യുനൈറ്റഡിനായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം.

ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതി ദേശീയ ടീമിനെ പ്രതിനിധീകരിക്കാനായതാണെന്ന് താരം പറഞ്ഞു. ഫ്രാന്‍സിന്റെ ജെഴ്‌സി ധരിച്ച് കളിക്കുമ്പോഴെല്ലാം അഭിമാനം തോന്നും.സഹതാരങ്ങളോടും കോച്ച് ദേഷാംസിനോടും താരം നന്ദി പറഞ്ഞു. അടുത്തിടെ ഫ്രാന്‍സിന്റെ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ ഹ്യൂഗോ ലോറിസും വിരമിച്ചിരുന്നു.




Next Story

RELATED STORIES

Share it