Football

ഇതിഹാസ പരിശീലകന്‍ ലൂയി വാന്‍ഗാല്‍ വിരമിച്ചു

ഇതിഹാസ പരിശീലകന്‍ ലൂയി വാന്‍ഗാല്‍ വിരമിച്ചു
X

ലണ്ടന്‍: ഡച്ച് ഇതിഹാസ പരിശീലകന്‍ ലൂയി വാന്‍ഗാല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഇനിയൊരു ടീമിനെയും താന്‍ പരിശീലിപ്പിക്കില്ലെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് മാഞ്ചസ്റ്റര്‍ യൂനൈറ്റഡിന്റെ കോച്ചായിരുന്നു. കൂടാതെ ഡച്ച് ക്ലബ്ബ് അയാക്‌സ്, ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക് തുടങ്ങിയ ടീമിന്റെയും പരിശീലകനായിട്ടുണ്ട്. മൂന്നുവര്‍ഷം മുമ്പാണ് യുനൈറ്റഡിന്റെ കോച്ച് സ്ഥാനത്ത് നിന്ന് രാജിവച്ചത്. ഡച്ച് ക്ലബ്ബിന്റെ കോച്ചാവുമെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. അത് നിരസിച്ചാണ് ഫുട്‌ബോളില്‍ നിന്ന് വാന്‍ഗാല്‍ വിരമിക്കുന്നത്. നേരത്തെ 2014ല്‍ ഹോളണ്ടിനെ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിക്കാനും വാന്‍ഗാലിന് കഴിഞ്ഞു.

Next Story

RELATED STORIES

Share it