Football

ഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിയില്‍; ആഴ്‌സണല്‍ പുറത്ത്

ഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിയില്‍; ആഴ്‌സണല്‍ പുറത്ത്
X

മാഞ്ചസ്റ്റര്‍: ഇത്തിഹാദില്‍ ഇന്ന് നടന്ന ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് സെമി ഫൈനലിലേക്ക് മുന്നേറി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 1-1 എന്നായിരുന്നു സ്‌കോര്‍. ആദ്യ പാദത്തില്‍ ഇരുവരും 3-3 എന്ന സമനിലയില്‍ ആയിരുന്നു. ഇന്ന് അഗ്രിഗേറ്റ് സ്‌കോര്‍ 4-4ല്‍ നിന്നതോടെ ആണ് കളി ഷൂട്ടൗട്ടില്‍ എത്തിയത്. ഷൂട്ടൗട്ടില്‍ റയല്‍ മാഡ്രിഡ് 4-3ന് വിജയിച്ചു.റയലിനായി റൊഡ്രിഗോ 12ാം മിനിറ്റിലും സിറ്റിയ്ക്കായി ഡി ബ്രൂണി 76ാം മിനിറ്റിലും സ്‌കോര്‍ ചെയ്തു.

സെമി ഫൈനലില്‍ ഇനി റയല്‍ ബയേണിനെ നേരിടും. ആഴ്‌സണലിനെ തോല്‍പ്പിച്ച് ആണ് ബയേണ്‍ സെമിയില്‍ എത്തിയത്. മറ്റൊരു സെമിയില്‍ പി എസ് ജി ഡോര്‍ട്മുണ്ടിനെയും നേരിടും. ഇന്ന് മ്യൂണിച്ചില്‍ നടന്ന് രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ആഴ്‌സണലിനെ തോല്‍പ്പിച്ച് ആണ് ബയേണ്‍ സെമി ഉറപ്പിച്ചത്. ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദ സെമിയില്‍ ഇരു ടീമുകളും 2-2 എന്ന സ്‌കോറില്‍ പിരിഞ്ഞിരുന്നു. ഇന്ന്




Next Story

RELATED STORIES

Share it