Football

ചെല്‍സിക്ക് ഇന്ന് ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ പരീക്ഷണം

ആദ്യപാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റ ചെല്‍സിക്ക് ബയേണ്‍ എന്ന വന്‍മതില്‍ കയറുക പ്രയാസമാണ്.

ചെല്‍സിക്ക് ഇന്ന് ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ പരീക്ഷണം
X

ലണ്ടന്‍: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ചെല്‍സിക്ക് ബയേണ്‍ മ്യൂണിക്ക് പരീക്ഷണം. ആദ്യപാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റ ചെല്‍സിക്ക് ബയേണ്‍ എന്ന വന്‍മതില്‍ കയറുക പ്രയാസമാണ്. ബയേണിന്റെ തട്ടകത്തില്‍ പോയി അവര്‍ക്കെതിരേ കളിക്കുക ചെല്‍സിക്ക് മുന്നിലുള്ള വെല്ലുവിളിയാണ്.

ലണ്ടനിലെ ഹോം ഗ്രൗണ്ടിലാണ് ചെല്‍സി ആദ്യ പാദത്തില്‍ തോല്‍വിയേറ്റു വാങ്ങിയത്. ചെല്‍സി നിരയില്‍ പുലിസിച്ച്, ആസ്പിലികെറ്റ, അലോണ്‍സാ എന്നിവര്‍ ഇന്ന് കളിക്കില്ല. ബയേണ്‍ ആവട്ടെ ബുണ്ടസാ ലീഗ് ചാംപ്യന്‍മാരായാണ് സീസണ്‍ അവസാനിപ്പിച്ചത്. കൂടാതെ ലെവന്‍ഡോസ്‌കി, ഗ്‌നാവറി എന്നിവരുടെ തകര്‍പ്പന്‍ ഫോമും ചെല്‍സിക്ക് ഭീഷണിയാണ്. മല്‍സരങ്ങള്‍ രാത്രി 12.30 നാണ്.

Next Story

RELATED STORIES

Share it