Football

യുവേഫ ചാംപ്യന്‍സ് ലീഗ്: മാഡ്രിഡിനും ടോട്ടനത്തിനും ജയം; ലിവര്‍പൂളിനെ അട്ടിമറിച്ചു

ബെല്‍ഗ്രേഡില്‍ ലിവര്‍പൂളിനെ കെട്ടുകെട്ടിച്ച് റെഡ്സ്റ്റാര്‍. സെര്‍ബിയന്‍ ക്ലബ്ബായ എഫ്‌കെ റെഡ് സ്റ്റാറിനെ നിസ്സാരമായി തോല്‍പ്പിക്കാമെന്ന ലിവര്‍പൂള്‍ കോച്ച് ക്ലോപ്പിനും ശിഷ്യന്‍മാര്‍ക്കും വലിയൊരു അടി നല്‍കിയാണ് റെഡ്സ്റ്റാര്‍ മൈതാനം വിട്ടത്.

യുവേഫ ചാംപ്യന്‍സ് ലീഗ്: മാഡ്രിഡിനും ടോട്ടനത്തിനും ജയം; ലിവര്‍പൂളിനെ അട്ടിമറിച്ചു
X

മാഡ്രിഡ്: ബെല്‍ഗ്രേഡില്‍ ലിവര്‍പൂളിനെ കെട്ടുകെട്ടിച്ച് റെഡ്സ്റ്റാര്‍. സെര്‍ബിയന്‍ ക്ലബ്ബായ എഫ്‌കെ റെഡ് സ്റ്റാറിനെ നിസ്സാരമായി തോല്‍പ്പിക്കാമെന്ന ലിവര്‍പൂള്‍ കോച്ച് ക്ലോപ്പിനും ശിഷ്യന്‍മാര്‍ക്കും വലിയൊരു അടി നല്‍കിയാണ് റെഡ്സ്റ്റാര്‍ മൈതാനം വിട്ടത്.

റെഡ്സ്റ്റാറിന്റെ മൈതാനത്ത് മികച്ചൊരു ജയം പ്രതീക്ഷിച്ചാണ് ക്ലോപ്പും ശിഷ്യന്‍മാരും ഇറങ്ങിയത്. പക്ഷെ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. കിട്ടിയ അവസരങ്ങള്‍ റെഡ്സ്റ്റാര്‍ ഉപയോഗിച്ചപ്പോള്‍ ലിവര്‍പൂളിനെ രണ്ട് ഗോളിനാണ് ബെള്‍ഗ്രേഡില്‍ കെട്ടുകെട്ടിച്ചത്. മിലാന്‍ പാവ്‌കോവിന്റെ ഇരട്ടഗോള്‍ മികവിലായിരുന്നു റെഡ്സ്റ്റാറിന്റെ ജയം. 22,29 മിനിറ്റുകളിലാണ് റെഡ്‌സിന്റെ വല മിലന്‍ കുലുക്കിയത്.78 ശതമാനം ബോള്‍ പൊസിഷനുമായി മൈതാനത്ത് നിറഞ്ഞ് കളിച്ചത് ലിവര്‍പൂളായിരുന്നു. 23 തവണ അലക്ഷ്യമായി ലിവര്‍പൂള്‍ ഷോട്ടുതിര്‍ത്തപ്പോള്‍ 4 എണ്ണം മാത്രമായിരുന്നു ഓണ്‍ ടാര്‍ഗറ്റലേക്കെത്തിയത്. 1992ന ശേഷം ഇതാദ്യമായാണ് യുവേഫ ചാംപ്യന്‍സ് ലീഗില്‍ റെഡ്സ്റ്റാര്‍ ജയിക്കുന്നത്. ചാംപ്യന്‍സ് ലീഗില്‍ പൂളിന്റെ തുടര്‍ച്ചയായ മൂന്നാം ഹോംഎവേ തോല്‍വിയാണിത്. അടുത്ത മല്‍സരത്തില്‍ പൂള്‍ പിഎസ്ജിയെ അവരുടെ തട്ടകത്തിലും നാപോളിയെ സ്വന്തം ഗ്രൗണ്ടിലുമാണ് ലിവര്‍പൂളിന് നേരിടാനുള്ളത്.


അത്‌ലറ്റിക്കോ മാഡ്രിഡ് ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചു

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ മാഡ്രിഡ് ഡോര്‍ട്ട്മുണ്ടിനെ തോല്‍പിച്ചു. 33ാം മിനിറ്റില്‍ സോള്‍ നൈഗസും എണ്‍പതാം മിനിറ്റില്‍ ഗ്രീസ്മാനുമാണ് സ്‌കോറര്‍മാര്‍. മല്‍സരത്തില്‍ കളിച്ചത് ഡോര്‍ട്ട്മുണ്ടാണെങ്കിലും മുന്നേറ്റത്തിലെ പിഴവുകള്‍ ഡോര്‍ട്ട്മുണ്ടിന് പരാജയം സമ്മാനിച്ചു. തുടക്കത്തിലെ മഞ്ഞക്കാര്‍ഡിലാണ് അത്‌ലറ്റിക്കോ കളിയാരംഭിച്ചത്. ആറാം മിനിറ്റില്‍ കൊറിയക്കാണ് മഞ്ഞ ലഭിച്ചത്. പിന്നീട് പ്രതിരോധത്തിലൂന്നിയ മാഡ്രിഡിന് 33ാം മിനിറ്റില്‍ ലഭിച്ചൊരു അവസരം സോള്‍ ഗോള്‍വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ പകരക്കാരെ കളത്തിലിറക്കി. പക്ഷേ മുതലെടുക്കാന്‍ ഇരു ടീമുകള്‍ക്കും ആയില്ല. 80ാം മിനിറ്റില്‍ തോമസിന്റെ അസിസ്റ്റില്‍ ലഭിച്ച പാസുമായി ഗ്രീസ്മാനാണ് കളിയുടെ താളത്തെ വീണ്ടെടുത്ത് മാഡ്രിഡ് ആരാധകരെ സന്തോഷിപ്പിച്ചത്. സ്‌കോര്‍ 2-0. 93ാം മിനിറ്റുവരെ കളി നീണ്ടെങ്കിലും ഡോര്‍ട്ട്മുണ്ടിന് മറുപടി നല്‍കാനായില്ല.





ബാഴ്‌സലോണ ഇന്റര്‍മിലാന്‍ സമനിലയില്‍

മിലാനിലെ സാന്‍സിറോ സ്‌റ്റേഡിയത്തില്‍ നടന്ന ബാഴ്‌സലോണ ഇന്റര്‍മിലാന്‍ സൂപ്പര്‍ പോരാട്ടം സമനിലയിലാണ് കലാശിച്ചത്. ഇരുടീമും ഓരോ ഗോള്‍ വീതമാണ് നേടിയത്. ആളനക്കമില്ലാത്ത് ആദ്യപകുതിയും പിന്നിട്ട് ്അവസാനത്തിലാണ് ഇരുടീമുകളും ഗോളവസരങ്ങള്‍ മുതലാക്കിയത്. കളി അവസാനിക്കാന്‍ പത്ത് മിനിറ്റ് ബാക്കിനില്‍ക്കെ മാല്‍കമിന്റെ ഗോളില്‍ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ നാലുമിനിറ്റിനകം നായകന്‍ ഇക്കാര്‍ഡിയുടെ ഗോളില്‍ ഇന്റര്‍ മിലാന്‍ സമനില പിടിച്ചു. 83ാം മിനിറ്റില്‍ മാല്‍ക്കമും മറുപടിയായി 87ാം മിനിറ്റില്‍ ഇക്കാര്‍ഡിയും സ്‌കോര്‍ ചെയ്തു. മെസിയില്ലാതെയാണ് കാറ്റലന്‍മാര്‍ മിലാനില്‍ ഇറങ്ങിയത്. ന്യൂ കാംപില്‍ നടന്ന ആദ്യ പാദത്തില്‍ ബാഴ്‌സ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു.

കരുത്തരായ പിഎസ്ജിയെ സമനിലയില്‍ തളച്ചു നപ്പോളി. എംബാപ്പെയും ബെര്‍നാറ്റുമടക്കമുള്ള കളിപ്രമുഖരെ നിഷ്പ്രഭമാക്കിയാണ് ഹോംഗ്രൗണ്ടായ നേപ്പിള്‍സില്‍ നപ്പോളി പിടിച്ചുകെട്ടിയത്. ആദ്യപകുതിയില്‍ തന്നെ മികവു കാണിച്ച പിഎസ്ജിഅധികമായി നല്‍കിയ രണ്ടുമിനിറ്റിലാണ് ഗോളടിച്ചത്. ആദ്യപകുതി അവസാനിക്കാനിരിക്കെ കിട്ടിയ ഗോളില്‍ സ്തംഭിച്ച നപോളി ക്യാംപ് പക്ഷെ രണ്ടാംപകുതിയില്‍ ആവേശത്തോടെയാണ് കളിച്ചത്. 63ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് നപോളിക്ക് തുണയായത്. മറ്റൊരു മല്‍സരത്തില്‍ ടര്‍ക്കിഷ് ക്ലബ് ഗലറ്റ്‌സാരെയെ ഏകപക്ഷീയമായ രണ്ട് ഗോളിന് ജര്‍മന്‍ ക്ലബ് ഷാല്‍ക്കെ തോല്‍പിച്ചു.




Next Story

RELATED STORIES

Share it