Football

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സലോണ മരണഗ്രൂപ്പില്‍

ഗ്രൂപ്പ് എയിലാണ് റയല്‍ മാഡ്രിഡും പിഎസ്ജിയും.ബയേണും ടോട്ടന്‍ഹാമും ഗ്രൂപ്പ് ബിയില്‍ ഇടം നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് സിയില്‍ ഇടം നേടി.സിറ്റിയുടെ എതിരാളികളും ദുര്‍ബലരാണ്.

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സലോണ മരണഗ്രൂപ്പില്‍
X

മൊണാക്കോ: 2019-2020 സീസണിലെ യുവേഫാ ചാംപ്യന്‍സ് ലീഗിനായുള്ള ഗ്രൂപ്പ് നിര്‍ണ്ണയം കഴിഞ്ഞു. കഴിഞ്ഞ ദിവസം മൊണാക്കോയില്‍ വച്ച നടന്ന യുവേഫായുടെ അവാര്‍ഡ് ദാന ചടങ്ങിലാണ് ഈ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് നറുക്കെടുപ്പ് നടന്നത്. എട്ട് ഗ്രൂപ്പുകളാണുള്ളത്. മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിലാണ് കഴിഞ്ഞ വര്‍ഷം സെമിയില്‍ പുറത്തായ ബാഴ്‌സയുടെ സ്ഥാനം.




തേജസ് ന്യൂസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജര്‍മ്മന്‍ വമ്പന്‍മാരായ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട്, ഇറ്റാലിയന്‍ ശക്തികളായ ഇന്റര്‍മിലാന്‍, ചെക്ക് ക്ലബ്ബായ സ്ലാവിയാ പ്രാഗ് എന്നിവരാണ് ഗ്രൂപ്പ് എഫില്‍ ബാഴ്‌സയ്ക്ക് ഭീഷണിയായുള്ളത്. ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങള്‍ അടുത്ത മാസം 17ന് ആരംഭിക്കും. 2020 മെയ്യ് 30നാണ് ഫൈനല്‍.

ഗ്രൂപ്പ് എയിലാണ് റയല്‍ മാഡ്രിഡും പിഎസ്ജിയും.ബയേണും ടോട്ടന്‍ഹാമും ഗ്രൂപ്പ് ബിയില്‍ ഇടം നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് സിയില്‍ ഇടം നേടി.സിറ്റിയുടെ എതിരാളികളും ദുര്‍ബലരാണ്. ഗ്രൂപ്പ് ഡിയിലാണ് യുവന്റസും അത്‌ലറ്റിക്കോ മാഡ്രിഡും.നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ ഗ്രൂപ്പ് ഇയിലാണ്. ഈ ഗ്രൂപ്പില്‍ നപ്പോളിയാണ് മറ്റൊരു ശക്തമായ ക്ലബ്ബ്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗിലെ കറുത്ത കുതിരകളായ ഡച്ച് ക്ലബ്ബ് അയാക്‌സും ഇംഗ്ലിഷ് ക്ലബ്ബ് ചെല്‍സിയും ഗ്രൂപ്പ് എച്ചിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it