Football

ചാംപ്യന്‍സ് ലീഗിലെ അയാക്‌സ് തേരോട്ടം അവസാനിപ്പിച്ച് ടോട്ടന്‍ഹാം ഫൈനലില്‍

ലൂക്കാസ് മോറയെന്ന ബ്രിസീലിയന്‍ സ്‌െ്രെടക്കറുടെ ഹാട്രിക്കാണ് ടോട്ടന്‍ഹാമിന് ആംസ്റ്റര്‍ഡാമില്‍ വിരുന്നൊരിക്കിയത്

ചാംപ്യന്‍സ് ലീഗിലെ അയാക്‌സ് തേരോട്ടം അവസാനിപ്പിച്ച് ടോട്ടന്‍ഹാം ഫൈനലില്‍
X

ആംസ്റ്റര്‍ഡാം: ചാംപ്യന്‍സ് ലീഗിലെ ഡച്ച് ശക്തികളായ അയാക്‌സിന്റെ തേരോട്ടത്തിനു ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാമിന്റെ ബ്ലോക്ക്. സെമി രണ്ടാംപാദത്തില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് ലിവര്‍പൂളുമായുള്ള ഫൈനല്‍ അങ്കത്തിന് ടോട്ടന്‍ഹാം കുതിച്ചുകയറിയത്. 3-3 എന്ന അഗ്രിഗേറ്റ് സ്‌കോറിനാണ് ടോട്ടന്‍ഹാമിന്റെ ജയം. എവേ ഗോളിന്റെ ആനുകൂല്യമാണ് ടോട്ടന്‍ഹാമിന് തുണയായത്. ലൂക്കാസ് മോറയെന്ന ബ്രിസീലിയന്‍ സ്‌െ്രെടക്കറുടെ ഹാട്രിക്കാണ് ടോട്ടന്‍ഹാമിന് ആംസ്റ്റര്‍ഡാമില്‍ വിരുന്നൊരിക്കിയത്.

ആദ്യപാദത്തില്‍ 1-0ന്റെ ലീഡുമായാണ് അയാക്‌സ് സ്വന്തം മൈതാനത്തിറങ്ങിയത്. മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ടോട്ടന്‍ഹാം രണ്ടാം പകുതിയില്‍ ലൂക്കാസ് മോറയിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ലിവര്‍പൂളിനെ പോലെ ചാംപ്യന്‍സ് ലീഗിലെ തിരിച്ചുവരവിന്റെ മറ്റൊരു രാവായിരുന്നു ആംസ്റ്റര്‍ഡാമിലേത്. ആദ്യപകുതി അയാകസിനു സ്വന്തമായിരുന്നു. അഞ്ചാം മിനിറ്റില്‍ തന്നെ അയാക്‌സ് ക്യാപ്റ്റന്‍ ഡിലിറ്റിലൂടെ ലീഡ് നേടി. തുടര്‍ന്ന് 35ാം മിനിറ്റില്‍ സിയെച്ചിലൂടെ അയാക്‌സിന്റെ രണ്ടാം ഗോള്‍. അഗ്രിഗേറ്റ് സ്‌കോര്‍ 3-0. എന്നാല്‍ രണ്ടാം പകുതിയില്‍ ടോട്ടന്‍ഹാമിനായിരുന്നു മുന്‍തൂക്കം. കളിയുടെ നിയന്ത്രണം മുഴുവന്‍ ഇംഗ്ലീഷ് ക്ലബ്ബിന്റേതായിരുന്നു. 55, 59 മിനിറ്റുകളിലായി ലൂക്കാസ് മോറയെന്ന ടോട്ടന്‍ഹാമിന്റെ ഭാഗ്യതാരത്തിന്റെ വക രണ്ടുഗോളുകള്‍. തുടര്‍ന്ന് ടോട്ടന്‍ഹാമിനു ജയിക്കാന്‍ വേണ്ടത് ഒരുഗോള്‍. ഇരുടീമും ഗോളിനായുള്ള ആക്രമണം ശക്തമാക്കി. ഒടുവില്‍ 95ാം മിനിറ്റില്‍ വീണ്ടും ലൂക്കാസ് മോറയിലൂടെ ടോട്ടന്‍ഹാം ആ ഗോള്‍ നേടി. ബ്രിസീല്‍ താരത്തിന്റെ ഹാട്രിക്കോടെ ടോട്ടന്‍ഹാം ചാംപ്യന്‍സ് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടി. മോശം ഫോമിനെ തുടര്‍ന്ന് പിഎസ്ജി ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ടോട്ടന്‍ഹാം മോറയെ വാങ്ങിയത്. ഹാട്രിക്ക് പ്രകടനത്തെ തുടര്‍ന്ന് മോറയ്ക്കു വേണ്ടി ഇംഗ്ലണ്ടില്‍ പ്രതിമ പണിയെണമെന്ന് മുന്‍ കോച്ച് എറിക്‌സണ്‍ അഭിപ്രായപ്പെട്ടു. ചാംപ്യന്‍സ് ലീഗ് സെമിയിലോ ഫൈനലിലോ ആയി ഹാട്രിക്ക് നേടുന്ന അഞ്ചാമത്തെ താരമാണ് മോറ. ആദ്യമായാണ് ടോട്ടന്‍ഹാം ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തുന്നത്. 2008നു ശേഷം ആദ്യമായാണ് ചാംപ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബുകളുടെ ഫൈനല്‍. റയല്‍ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളെ വീഴ്ത്തിയാണു അയാക്‌സിന്റെ വിജയക്കുതിപ്പ്.




Next Story

RELATED STORIES

Share it