Football

ഒളിംപിക്‌സ് ഫുട്‌ബോള്‍; ബ്രസീല്‍ ഇന്ന് ജര്‍മ്മനിക്കെതിരേ

അര്‍ജന്റീനയുടെ എതിരാളി ഓസ്‌ട്രേലിയയാണ്.

ഒളിംപിക്‌സ് ഫുട്‌ബോള്‍; ബ്രസീല്‍ ഇന്ന് ജര്‍മ്മനിക്കെതിരേ
X


ടോക്കിയോ: യൂറോ ഫുട്‌ബോള്‍ മാമാങ്കത്തിന് ശേഷം ഒളിംപിക്‌സ് ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് ഇന്ന് തുടക്കം. മുന്‍ ലോക ചാംപ്യന്‍മാരായ ബ്രസീലും ജര്‍മ്മനിയും ഇന്ന് ആദ്യ റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇറങ്ങും. മല്‍സരം വൈകിട്ട് അഞ്ച് മണിക്കാണ്. മുന്‍ യൂറോ ചാംപ്യന്‍മാരായ സ്‌പെയിന്‍ ഈജിപ്തിനെ നേരിടും. കോപ്പാ ചാംപ്യന്‍മാരായ അര്‍ജന്റീനയുടെ എതിരാളി ഓസ്‌ട്രേലിയയാണ്. വൈകിട്ട് നാല് മണിക്കാണ് മല്‍സരം. 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. അണ്ടര്‍ 23 താരങ്ങളാണ് കളിക്കുക. മൂന്ന് സീനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്താം. നിലവിലെ ചാംപ്യന്‍മാര്‍ ബ്രസീലാണ്.




Next Story

RELATED STORIES

Share it