Football

ഒളിംപിക്‌സ് ഫുട്‌ബോളില്‍ സ്‌പെയിന്‍-ബ്രസീല്‍ ഫൈനല്‍

റയല്‍ മാഡ്രിഡ് താരം മാര്‍സോ അസെന്‍സിയോയാണ് സ്‌പെയിനിന്റെ വിജയ ഗോള്‍ നേടിയത്.

ഒളിംപിക്‌സ് ഫുട്‌ബോളില്‍ സ്‌പെയിന്‍-ബ്രസീല്‍ ഫൈനല്‍
X

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഫുട്‌ബോളില്‍ ബ്രസീല്‍-സ്‌പെയിന്‍ ഫൈനല്‍.സെമിയില്‍ ആതിഥേയരായ ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്‌പെയിനിന്റെ നേട്ടം. എക്‌സ്ട്രാ ടൈമില്‍ സബ്‌സ്റ്റിറ്റിയുട്ട് ആയി ഇറങ്ങിയ റയല്‍ മാഡ്രിഡ് താരം മാര്‍സോ അസെന്‍സിയോയാണ് സ്‌പെയിനിന്റെ വിജയ ഗോള്‍ നേടിയത്. 2000 ത്തിലെ ഒളിംപിക്‌സില്‍ സ്‌പെയിനായിരുന്നു റണ്ണേഴ്‌സ് അപ്പ്. മറ്റൊരു സെമി ഫൈനലില്‍ മെക്‌സിക്കോയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1ന് വീഴ്ത്തിയാണ് നിലവിലെ ചാംപ്യന്‍മാരായ ബ്രസീല്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്.




Next Story

RELATED STORIES

Share it