റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര പരിക്ക്
ഉടന്‍ തന്നെ സ്ട്രച്ചറില്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഹാനോള്‍: വിയ്റ്റനാമിലെ ഒരു ഫുട്‌ബോള്‍ ലീഗ് മല്‍സരത്തില്‍ ട്രാന്‍ എന്ന താരം ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ ആഘോഷം അനുകരിച്ച് പുലിവാല്‍ പിടിച്ചിരിക്കുകയാണ്. ഗോള്‍ നേടിയതിന് ശേഷം വിയെറ്റല്‍ എഫ്‌സി താരമായ ട്രാന്‍ ഈ ആഘോഷം നടത്തി. എന്നാല്‍ ചാടി മൈതാനത്ത് കാലു കുത്തിയപ്പോള്‍ ലിഗമെന്റിന് പരിക്കേറ്റു. പിന്നീട് നടക്കാന്‍ ബുദ്ധിമുട്ടി. ഉടന്‍ തന്നെ പ്രാഥമിക ചികില്‍സ തേടിയിരുന്നു. തുടര്‍ന്ന് റോണോയുടെ പുതിയ ഗോള്‍ ആഘോഷവും താരം അനുകരിച്ചു. ഇരുകൈയും നെഞ്ചോട് ചേര്‍ത്ത് കണ്ണടച്ചായിരുന്നു ഈ ആഘോഷം. എന്നാല്‍ ഇതിന് ശേഷം താരത്തിന് നടക്കാന്‍ കഴിഞ്ഞില്ല. നേരത്തെ ലിഗ്മെന്റിനേറ്റ പരിക്ക് ഗുരുതരമായി. ഉടന്‍ തന്നെ സ്ട്രച്ചറില്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ആഘോഷം ഏറെ വ്യത്യസ്തമാണ്. വായുവിലേക്ക് ഉയര്‍ന്ന് ചാടി രണ്ട് കൈയ്യും നെഞ്ചിലേക്ക് ഉയര്‍ത്തി പിന്നീട് കൈ വിടര്‍ത്തുന്നതാണ് താരത്തിന്റെ ആഘോഷം. ഫുട്‌ബോളിലെ മിക്ക താരങ്ങളും ഇതിനെ അനുകരിക്കാറുണ്ട്. കുട്ടികളും നിരന്തരമായി അനുകരിക്കാറുണ്ട്.
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT