ആഫ്‌ക്കോണില്‍ അട്ടിമറി; നിലവിലെ ചാംപ്യന്‍മാരെ പുറത്താക്കി ഐവറികോസ്റ്റ്
ഗ്രൂപ്പില്‍ ഒരു പോയിന്റുമായി അവസാന സ്ഥാനത്താണ് അള്‍ജീരിയ ഫിനിഷ് ചെയ്തത്.
BY FAR20 Jan 2022 6:15 PM GMT

X
FAR20 Jan 2022 6:15 PM GMT
യോണ്ടെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ വന്‍ അട്ടിമറി. നിലവിലെ ചാംപ്യന്‍മാരും അറബ് കപ്പ് ജേതാക്കളുമായ അള്‍ജീരിയ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായി. ഗ്രൂപ്പ് ഇയില്‍ നടന്ന അവസാന മല്‍സരത്തില്‍ ഐവറികോസ്റ്റിനോട് 3-1ന്റെ തോല്‍വി വഴങ്ങിയാണ് അള്‍ജീരിയ പുറത്തായത്. ഗ്രൂപ്പില്‍ ഒരു പോയിന്റുമായി അവസാന സ്ഥാനത്താണ് അള്‍ജീരിയ ഫിനിഷ് ചെയ്തത്. ഏഴ് പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഐവറികോസ്റ്റ് പ്രീക്വാര്‍ട്ടറില്‍ കയറിയത്.ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ സിയേറാ ലിയോണിനെ എതിരില്ലാത്ത ഒരു ഗോളിന് ഇക്വറ്റോറിയല്‍ ഗുനിയ പരാജയപ്പെടുത്തി.ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇക്വറ്റോറിയലും അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു.

Next Story
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMTമൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കിയില്ല; 16 കാരി ആത്മഹത്യ ചെയ്ത നിലയില്‍
17 May 2022 7:30 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം...
17 May 2022 6:41 PM GMTയുക്രെയ്നില്‍നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനം...
17 May 2022 6:39 PM GMTബാരാമുള്ളയില്‍ പുതുതായി തുറന്ന വൈന്‍ ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം
17 May 2022 6:34 PM GMTഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMT