Football

മെസ്സി ഫിഫയുടെ മികച്ച ഫുട്‌ബോളര്‍; മേഗന്‍ റെപ്പിനോ വനിതാ താരം

ആറാംതവണയാണ് മെസ്സി മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഫിഫയുടെ ചടങ്ങിലാണ് വിവിധ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനമുണ്ടായത്. ലിവര്‍പൂള്‍ താരം വിര്‍ജല്‍ വാന്‍ ഡെക്ക്, യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് മെസ്സി മുന്നിലെത്തിയത്.

മെസ്സി ഫിഫയുടെ മികച്ച ഫുട്‌ബോളര്‍; മേഗന്‍ റെപ്പിനോ വനിതാ താരം
X

റോം: ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരമായി ബാഴ്‌സയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ തിരഞ്ഞെടുത്തു. ആറാംതവണയാണ് മെസ്സി മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഫിഫയുടെ ചടങ്ങിലാണ് വിവിധ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനമുണ്ടായത്. ലിവര്‍പൂള്‍ താരം വിര്‍ജല്‍ വാന്‍ ഡെക്ക്, യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് മെസ്സി മുന്നിലെത്തിയത്. മികച്ച യൂറോപ്യന്‍ ഫുട്‌ബോളറായി വിര്‍ജില്‍ വാന്‍ ഡെക്കിനെ കഴിഞ്ഞമാസം തിരഞ്ഞെടുത്തിരുന്നു. അമേരിക്കയുടെ മേഗന്‍ റെപ്പിനോയാണ് മികച്ച വനിതാ താരം. വനിതാ ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ഷൂവും നേടിയ താരമാണ് മേഗന്‍ റെപ്പിനോ.

ലൂസി വെങ്കലം, അലക്‌സ് മോര്‍ഗന്‍ എന്നിവരെ പിന്തള്ളിയാണ് റെപ്പിനോ പുരസ്‌കാരം നേടിയത്. ഫിഫയുടെ മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരത്തിന് ഡാനിയേല്‍ സോറി അര്‍ഹനായി. ലിവര്‍പൂളിന്റെ അലിസണ്‍ ബക്കറാണ് മികച്ച ഗോള്‍ കീപ്പര്‍. നെതല്‍ലന്‍സിന്റെ സാരിവാന്‍ ആണ് മികച്ച വനിതാ ഗോള്‍കീപ്പര്‍. ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപ്പിനെ മികച്ച പരിശീലകനായും ഫിഫ തിരഞ്ഞെടുത്തു. ഗാര്‍ഡിയോള, പൊച്ചറ്റിനോ എന്നിവരെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലിവര്‍പൂളിനെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കിയ പരിശീലകന്‍കൂടിയാണ് ക്ലോപ്പ്. അമേരിക്കയെ വനിതാ ലോകകപ്പ് ചാംപ്യന്‍മാരാക്കിയ ജില്‍ എലിസിനെ മികച്ച വനിതാ പരിശീലകയായും തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it