Football

ഒന്നാം മിനിറ്റിലെ ഗോളില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സ്വിറ്റ്‌സര്‍ലന്റ്

മറ്റ് മല്‍സരങ്ങളില്‍ നോര്‍ത്ത് മാസിഡോണിയാ, ഗ്രീസ്, മാള്‍ട്ടാ എന്നിവര്‍ ജയം കണ്ടു.

ഒന്നാം മിനിറ്റിലെ ഗോളില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സ്വിറ്റ്‌സര്‍ലന്റ്
X


ജനീവ: യുവേഫാ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് ഞെട്ടിക്കുന്ന തോല്‍വി.ഗ്രൂപ്പ് എടൂവില്‍ സ്വിറ്റ്‌സര്‍ലന്റാണ് എതിരില്ലാത്ത ഒരു ഗോളിന്് പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയത്. ബെന്‍ഫിക്കാ താരം ഹാരിസ് സെഫറോവിച്ചാണ് സ്വിസിന്റെ ഒന്നാം മിനിറ്റിലെ ഗോള്‍ നേടിയത്. ഇതേ ഗ്രൂപ്പില്‍ ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ സ്‌പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളിന് ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി. സോളര്‍ (24), സരാബിയാ(24) എന്നിവരാണ് സ്‌പെയിനിനായി സ്‌കോര്‍ ചെയ്തത്.


മറ്റ് മല്‍സരങ്ങളില്‍ നോര്‍ത്ത് മാസിഡോണിയാ, ഗ്രീസ്, മാള്‍ട്ടാ എന്നിവര്‍ ജയം കണ്ടു.




Next Story

RELATED STORIES

Share it